ദേ​ശീ​യ ജ​ല​പാ​ത​ക​ൾ അ​നു​വ​ദി​ച്ച​തു സ്വാ​ഗ​താ​ർ​ഹം: കെ​ആ​ർ​എ​ൽ​സി​സി
ദേ​ശീ​യ ജ​ല​പാ​ത​ക​ൾ അ​നു​വ​ദി​ച്ച​തു സ്വാ​ഗ​താ​ർ​ഹം: കെ​ആ​ർ​എ​ൽ​സി​സി
Saturday, August 12, 2017 1:39 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​നു മൂ​​​ന്നു പു​​​തി​​​യ ദേ​​​ശീ​​​യ ജ​​​ല​​​പാ​​​ത​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മെ​​​ന്നു കേ​​​ര​​​ള റീ​​​ജി​​​യ​​​ണ്‍ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ (കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി). കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നു പു​​​തി​​​യ സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ് ജ​​​ല​​​പാ​​​ത​​​ക​​​ൾ തു​​​റ​​​ന്നു ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടും അ​​​ഭി​​​ന​​​ന്ദ​​​ന​​​മ​​​ർ​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്നും കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

ദ്വീ​​​പു​​​സ​​​മൂ​​​ഹ​​​ങ്ങ​​ളി​​ലും 590 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള തീ​​​ര​​​ദേ​​​ശ​​​ത്തും ജീ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു ജ​​​ല​​​ഗ​​​താ​​​ഗ​​​തം ഏ​​​റെ ഉ​​​പ​​​ക​​​രി​​​ക്ക​​​പ്പെ​​​ടും. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ​​​യും തൊ​​​ഴി​​​ൽ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ക​​​രു​​​ത് ജ​​​ല​​​പാ​​​ത​​​ക​​​ളു​​​ടെ വി​​​ക​​​സ​​​നം. കൊ​​​ച്ചി-​​​വാ​​​ട്ട​​​ർ മെ​​​ട്രോ പ​​​ദ്ധ​​​തി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​വും പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


സി​​​ആ​​​ർ​​​ഇ​​​സ​​​ഡ് പ​​​രി​​​ഷ്ക​​​രി​​​ച്ചു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള സ​​​മു​​​ദ്ര-​​​തീ​​​ര​​​പ​​​രി​​​പാ​​​ല​​​ന​ നി​​​യ​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ചു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും വി​​​ശ​​​ക​​​ല​​​ന​​​യോ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം ആ​​​ശി​​​ർ​​​ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. എം. ​​​സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​നാ​​​യി.

വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ, അ​​​സോ​​​സി​​​യേ​​​റ്റ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട്, സ്മി​​​ത ബി​​​ജോ​​​യ്, ട്ര​​​ഷ​​​റ​​​ർ ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ, ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, ബെ​​​ന്നി പാ​​​പ്പ​​​ച്ച​​​ൻ, ഫാ. ​​​വി​​​ല്യം രാ​​​ജ​​​ൻ, ജോ​​​സ​​​ഫ് ജൂ​​​ഡ്, മോ​​​ണ്‍. ജ​​​സ്റ്റി​​​ൻ മ​​​ഠ​​​ത്തി​​​ൽ​​​പ​​​റ​​​ന്പി​​​ൽ, മോ​​​ണ്‍. ജ​​​യിം​​​സ് കു​​​ലാ​​​സ്, എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് ആ​​​ൻ​​​ഡ് ബി​​​സി​​​സി ക​​​ണ്‍വ​​​ൻ​​​ഷ​​​നെ​​​ക്കു​​​റി​​​ച്ചു റ​​​വ. ഡോ. ​​​ഗ്രി​​​ഗ​​​റി ആ​​​ർ​​​ബി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.