കെഎം​എം​എ​ൽ ലാ​ഭ​ത്തി​ൽ ഒ​ന്നാ​മ​ത്; 13 പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും ലാ​ഭ​ത്തി​ൽ
Saturday, August 12, 2017 1:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലാ​​​ഭ​​​ത്തി​​​ൽ ച​​​വ​​​റ​​​യി​​​ലെ കേ​​​ര​​​ള മി​​​ന​​​റ​​​ൽ​​​സ് മെ​​​റ്റ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡ് ഒ​​​ന്നാ​​​മ​​​ത്. 2015-16 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം ന​​​ഷ്ട​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന അ​​​ഞ്ചു പൊ​​​തു മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ക്കം വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള 13 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ലാ​​​ഭ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു പ​​​റ​​​ഞ്ഞു.

2016- 17 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ലാ​​​ഭ​​​ത്തി​​​ലാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡെ​​​വ​​​ലപ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​ണു ര​​​ണ്ടാ​​​മ​​​ത്. 32.06 കോ​​​ടി രൂ​​​പ​​​യാ​​​ണു ലാ​​​ഭം. ഒ​​​ന്നാ​​​മ​​​തു​​​ള്ള കെ​​എം​​​എം​​​എ​​​ലി​​​ന് 40.37 കോ​​​ടി രൂ​​​പ​​​യാ​​​ണു ലാ​​​ഭം. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ന​​​ഷ്ട​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു പ​​​റ​​​ഞ്ഞ ട്രാ​​​വ​​​ൻ​​​കൂ​​​ർ ടൈ​​​റ്റാ​​​നി​​​യം പ്രോ​​​ഡ​​​ക്ട്സ് ലി​​​മി​​​റ്റ​​​ഡ്: 8.53 കോ​​​ടി, ട്രാ​​​വ​​​ൻ​​​കൂ​​​ർ കൊ​​​ച്ചി​​​ൻ കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡ്: 6.33, ട്രാ​​​ക്കോ കേ​​​ബി​​​ൾ​​​സ് ലി​​​മി​​​റ്റ​​​ഡ് ക​​​ന്പ​​​നി: 1.55, സ്റ്റീ​​​ൽ ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഫോ​​​ർ​​​ജിം​​​ഗ്സ് ലി​​​മി​​​റ്റ​​​ഡ്: 2.14, ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രിക്കി​​​ൽ​​​സ് കേ​​​ര​​​ള ലി​​​മി​​​റ്റ​​​ഡ്- 1.06 എ​​​ന്നി​​​വ​​​യും ലാ​​​ഭ​​​ത്തി​​​ലാ​​​യി.


മ​​​ല​​​ബാ​​​ർ സി​​​മ​​​ന്‍റ്സ്: 3.52 കോ​​​ടി, കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്‌‌ട്രോ​​ണി​​​ക്സ് ഡെവ​​​ല​​​പ്പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ: 2.2, ഫോ​​​റ​​​സ്റ്റ് ഇ​​​ൻ​​​ഡ്സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ്: 0.7, കെ​​​ൽ​​​ട്രോ​​​ണ്‍: 0.41, സ്റ്റീ​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് കേ​​​ര​​​ള ലി​​​മി​​​റ്റ​​​ഡ്: 0.6, കേ​​​ര​​​ള ആ​​​ർ​​​ട്ടി​​​സാ​​​ൻ​​​സ് ഡെ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്: 0.92 എ​​​ന്നി​​​വ​​​യാ​​ണു ലാ​​​ഭ​​​ത്തി​​​ലാ​​​യ മ​​​റ്റു പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ. വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള 40 പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 27 എ​​​ണ്ണം ന​​​ഷ്ട​​​ത്തി​​​ലാ​​​ണ്. കേ​​​ര​​​ള സ്റ്റേ​​​റ്റ് ടെ​​​ക്സ്റ്റ​​​യി​​​ൽ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡാ​​​ണു ന​​​ഷ്ട​​​ത്തി​​​ൽ മു​​​ന്നി​​​ൽ. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം മാ​​​ത്രം 16.33 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണ് ഈ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​നു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.