ഫൈനൽ വൈകി, കാണികൾ പ്രതിഷേധിച്ചു
Sunday, August 13, 2017 12:47 AM IST
പു​ന്ന​മ​ട: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ ത​​ർ​​ക്കം മൂ​​ലം ഫൈ​​ന​​ൽ തു​​ട​​ങ്ങാ​​ൻ വൈ​​കി​​യ​​പ്പോ​​ൾ അ​​ക്ഷ​​മ​​രാ​​യ കാ​​ണി​​ക​​ൾ ഇ​​രു​ക​​ര​​ക​​ളി​​ലും മൊ​​ബൈ​​ൽ ടോ​​ർ​​ച്ച് ക​​ത്തി​​ച്ചും കൂ​​കി​​വി​​ളി​​ച്ചും പ്ര​​തി​​ഷേ​​ധി​​ച്ചു.

നേ​​രത്തേ മ​​ത്സ​​രം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ, റ​​വ​​ന്യു​​മ​​ന്ത്രി ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ, ടൂ​​റി​​സം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ, തു​​റ​​മു​​ഖ മ​​ന്ത്രി ക​​ട​​ന്ന​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ, ഗ​​താ​​ഗ​​ത​​മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി, ബ്രി​​ട്ട​​നി​​ലെ ഡെ​​പ്യൂ​​ട്ടി ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​ർ ഭ​​ര​​ത് ജോ​​ഷി, ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജി ജ​​സ്റ്റീ​സ് കെ. ​​സു​​രേ​​ന്ദ്ര​​മോ​​ഹ​​ൻ, ജ​​മ്മു​ ക​​ഷ്മീ​​ർ ധ​​ന​​മ​​ന്ത്രി ഹ​​സീ​​ബ് എ​​ഡാ​​ബ്രു, എം​​എ​​ൽ​​എ​​മാ​​രാ​​യ എ.​​എം. ആ​​രി​​ഫ്, ആ​​ർ. രാ​​ജേ​​ഷ്, യു. ​​പ്ര​​തി​​ഭാ​​ഹ​​രി, പ്ലാ​​നിം​​ഗ് ബോ​​ർ​​ഡ് വൈ​​സ് ചെ​​യ​​ർ​​മാ​​ൻ രാ​​മ​​ച​​ന്ദ്ര​​ൻ, ടൂ​​റി​​സം ഡ​​യ​​റ​​ക്ട​​ർ ബാ​​ല​​കി​​ര​​ണ്‍, ക​​ള​​ക്ട​​ർ വീ​​ണ എ​​ൻ. മാ​​ധ​​വ​​ൻ, ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ൻ തോ​​മ​​സ് ജോ​​സ​​ഫ് തു​​ട​​ങ്ങി പ്ര​​മു​​ഖ​​രു​​ടെ നീ​​ണ്ട നി​​ര​ത​​ന്നെ വ​​ള്ളം​​ക​​ളി കാ​​ണാ​​നെ​​ത്തി. വി​​ജ​​യി​​ക​​ൾ​​ക്കു ധ​​ന​​മ​​ന്ത്രി ഡോ.​തോ​​മ​​സ് ഐ​​സ​​ക് സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം​ചെ​​യ്തു.

ലൂ​​സേ​​ഴ്സ് ഫൈ​​ന​​ലി​​ൽ ആ​​യാ​​പ​​റ​​ന്പ് പാ​​ണ്ടി​​യും ര​​ണ്ടാം ലൂ​​സേ​​ഴ്സി​​ൽ ന​​ടു​​ഭാ​​ഗ​​വും മൂ​​ന്നാം​ ലൂ​​സേ​​ഴ്സി​​ൽ സെ​​ന്‍റ് ജോ​​ർ​​ജും ജേ​​താ​​ക്ക​​ളാ​​യി.

വെ​​പ്പ് എ ​​ഗ്രേ​​ഡി​​ൽ ചെ​​ത്തി​​ക്കാ​​ട​​നും വെ​​പ്പ് ബി ​​ഗ്രേ​​ഡി​​ൽ ചി​​റ​​മേ​​ൽ തോ​​ട്ടു​​ക​​ട​​വ​​നും ഇ​​രു​​ട്ടു​​കു​​ത്തി എ ​​ഗ്രേ​​ഡി​​ൽ മൂ​​ന്നു​​തൈ​​ക്ക​​ലും ഇ​​രു​​ട്ടി​​കു​​ത്തി ബി ​​ഗ്രേ​​ഡി​​ൽ വ​​ട​​ക്കും​​നാ​​ഥ​​നും ചു​​രു​​ള​​നി​​ൽ വേ​​ല​​ങ്ങാ​​ട​​നും തെ​​ക്ക​​നോ​​ടി (ത​​റ​​വ​​ള്ളം​​വ​​നി​​ത)​​യി​​ൽ സാ​​ര​​ഥി​​യും തെ​​ക്ക​​നോ​​ടി (കെ​​ട്ടു​​വ​​ള്ളം​​വ​​നി​​ത)​​യി​​ൽ ചെ​​ല്ലി​​ക്കാ​​ട​​നും കി​​രീ​​ട​​മ​​ണി​​ഞ്ഞു.