ബ്ലൂവെ​യി​ൽ ഗെ​യിം ത​ട​യ​ണം; മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു
ബ്ലൂവെ​യി​ൽ ഗെ​യിം ത​ട​യ​ണം; മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു
Saturday, August 12, 2017 2:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ്ലൂ​​​വെ​​​യി​​​ൽ മൊ​​​ബൈ​​​ൽ ഗെ​​​യിം വ്യാ​​​പി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ക​​​ത്ത​​​യ​​​ച്ചു. കു​​​ട്ടി​​​ക​​​ളെ ല​​​ക്ഷ്യം വ​​​ച്ചു​​​ള്ള ഗെ​​​യിം ഇ​​​ന്ത്യ​​​യി​​​ൽ പ​​​ല​​​യി​​​ട​​​ത്തും ജീ​​​വ​​​നു​​​ക​​​ൾ അ​​​പ​​​ഹ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണു മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​ത്.

ഗെ​​​യിം നി​​​രോ​​​ധി​​​ച്ച് ഇ​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ ല​​​ഭ്യ​​​മ​​​ല്ലാ​​​താ​​​ക്കാ​​​ൻ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ ചേ​​​ർ​​​ന്ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്ക​​​ണം. ഒ​​​ട്ടേ​​​റെ കു​​​ട്ടി​​​ക​​​ൾ ഇ​​​തി​​​ന് ഇ​​​ര​​​യാ​​​കു​​​ന്നു​​​ണ്ട്. ഇ​​​തൊ​​​രു വീ​​​ഡി​​​യോ ഗെ​​​യിം അ​​​ല്ല. അ​​​ഡ്മി​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം കു​​​ട്ടി​​​ക​​​ൾ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങു​​​ക​​​യും അ​​​വ​​​സാ​​​നം ആ​​​ത്മ​​​ഹ​​​ത്യ​​​ക്കുവ​​​രെ പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​ണിത്. സൈ​​​ബ​​​ർ പോ​​​ലീ​​​സു​​​മാ​​​യി ചേ​​​ർ​​​ന്നു ബ്ലൂ ​​​വെ​​​യി​​​ൽ ഗെ​​​യി​​​മി​​​നെ​​​തി​​​രേ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ന​​​ട​​​പ​​​ടി​ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചുവ​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തുകൊ​​​ണ്ടൊ​​​ന്നും ഗെ​​​യിം ത​​​ട​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ല. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ലക്‌ട്രോണി​​​ക്സ് ആ​​​ൻ​​​ഡ് ഐ​​​ടി, ആ​​​ഭ്യ​​​ന്ത​​​രം, ഇ​​​ൻ​​​ഫ​​​ർ ആ​​​ൻ​​​ഡ് ബ്രോ​​​ഡ് കാ​​​സ്റ്റിം​​​ഗ് മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മാ​​​ത്ര​​​മേ ഈ ​​​വീ​​​ഡി​​​യോ ഗെ​​​യിം രാ​​​ജ്യ​​​ത്തു പൂ​​​ർ​​​ണ​​​മാ​​​യി ത​​​ട​​​യാ​​​ൻ ക​​​ഴി​​​യൂ​​യെ​​​ന്നും മ ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.