പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണസ്മൃ​തി​യി​ൽ ലോ​കം
പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ  സ്വ​ർ​ഗാ​രോ​പ​ണസ്മൃ​തി​യി​ൽ ലോ​കം
Monday, August 14, 2017 2:16 PM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ ഇ​​​ന്നു ദൈ​​​വ​​​മാ​​​താ​​​വാ​​​യ പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ സ്വ​​​ർ​​​ഗാ​​​രോ​​​പ​​​ണ തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷി​​​ക്കു​​​ന്നു. ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും മ​​​രി​​​യ​​​ൻ സ​​​ഖ്യ​​​ങ്ങ​​​ളി​​​ലും ഇ​​​ന്നു പ്ര​​​ത്യേ​​​ക തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ളും അ​​​നു​​​ബ​​​ന്ധ ച​​​ട​​​ങ്ങു​​​ക​​​ളും ന​​​ട​​​ക്കും.

1950 ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു പ​​​ന്ത്ര​​​ണ്ടാം പി​​​യൂ​​​സ് മാ​​​ർ​​​പാ​​​പ്പ​​​യാ​​​ണു മാ​​​താ​​​വി​​​ന്‍റെ സ്വ​​​ർ​​​ഗാ​​​രോ​​​പ​​​ണം വി​​​ശ്വാ​​​സ​​​സ​​​ത്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ദൈ​​​വ​​​ത്തി​​​ന്‍റെ ശ​​​ക്തി​​​യി​​​ൽ മാ​​​താ​​​വ് ശ​​​രീ​​​ര​​​ത്തോ​​​ടെ മാ​​​ലാ​​​ഖ​​​മാ​​​രാ​​​ൽ സ്വ​​​ർ​​​ഗ​​​ത്തി​​​ലേ​​​ക്ക് എ​​​ടു​​​ക്ക​​​പ്പെ​​​ട്ടു (Assumption) എ​​​ന്ന​​​താ​​​ണു സ്വ​​​ർ​​​ഗാ​​​രോ​​​പ​​​ണം എ​​​ന്ന​​​തി​​​ന്‍റെ അ​​​ർ​​​ഥം. മാ​​​താ​​​വി​​​ന്‍റെ സ്വ​​​ർ​​​ഗാ​​​രോ​​​പ​​​ണം (MUNIFICENTI SSIMUS DEUS) എ​​​ന്ന തി​​​രു​​​വെ​​​ഴു​​​ത്തി​​​ലൂ​​​ടെ​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം. വെ​​​ളി​​​പാ​​​ട് ഗ്ര​​​ന്ഥ​​​ത്തി​​​ലെ 11-ാം അ​​​ധ്യാ​​​യ​​​മാ​​​ണ് വി​​​ശ്വാ​​​സ​​​സ​​​ത്യ​​​ത്തി​​​നു ബൈ​​​ബി​​​ളി​​​ൽ​​നി​​​ന്നു​​​ള്ള സാ​​​ക്ഷ്യ​​​മാ​​​യി പാ​​​പ്പ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്. പാ​​​പ​​​ര​​​ഹി​​​ത​​​യാ​​​യി ജ​​​നി​​​ച്ച​​​തി​​​ന്‍റെ​​​യും നി​​​ത്യ​​​ക​​​ന്യ​​​ക​​​യാ​​​യി ജീ​​​വി​​​ച്ച​​​തി​​​ന്‍റെ​​​യും ഫ​​​ല​​​മാ​​​ണു മ​​​റി​​​യ​​​ത്തി​​​ന്‍റെ സ്വ​​​ർ​​​ഗാ​​​രോ​​​പ​​​ണ​​​മെ​​​ന്നു സ​​​ഭ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു. മ​​​റി​​​യ​​​ത്തി​​​ന്‍റെ നി​​​ദ്ര​​​യു​​​ടെ തി​​​രു​​​നാ​​​ൾ, മ​​​റി​​​യ​​​ത്തി​​​ന്‍റെ ക​​​ട​​​ന്നു​​​പോ​​​ക​​​ൽ, മ​​​റി​​​യ​​​ത്തി​​​ന്‍റെ ഉ​​​റ​​​ക്കം എ​​​ന്നീ പേ​​​രു​​​ക​​​ളി​​​ലും സ്വ​​​ർ​​​ഗാ​​​രോ​​​പ​​​ണ തി​​​രു​​​നാ​​​ൾ അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.


ക്രി​​​സ്തു​​​വി​​​ന്‍റെ ര​​​ക്ഷാ​​​ക​​​ര​​​ക​​​ർ​​​മ​​​ത്തി​​​ൽ പ​​​രി​​​ശു​​​ദ്ധ ദൈ​​​വ​​​മാ​​​താ​​​വി​​​ന്‍റെ പ്രാ​​​ധാ​​​ന്യം വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണു മാ​​​താ​​​വി​​​നെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന വി​​​ശ്വാ​​​സസ​​​ത്യ​​​ങ്ങ​​​ൾ സ​​​ഭ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മാ​​​താ​​​വി​​​നെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന നാ​​​ലു വി​​​ശ്വാ​​​സ​​​സ​​​ത്യ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ദൈ​​​വ​​​മാ​​​താ​​​വ്, നി​​​ത്യ​​​ക​​​ന്യ​​​ക, അ​​​മ​​​ലോ​​​ത്ഭ​​​വ എ​​​ന്നി​​​വ​​​യാ​​​ണു മ​​​റ്റു​​​ള്ള​​​വ.

സ്വ​​​ർ​​​ഗ​​​ത്തി​​​ലേ​​​ക്കു സ്വ​​​യം ഉ​​​യ​​​ർ​​​ന്നു​​​പോ​​​കു​​​ന്ന​​​താ​​​ണു സ്വ​​​ർ​​​ഗാ​​​രോ​​​ഹ​​​ണം (Ascension). സ്വ​​​ർ​​​ഗാ​​​രോ​​​ഹ​​​ണം ഒ​​​ന്നു മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്; യേ​​​ശു​​​വി​​​ന്‍റേ​​​തു മാ​​​ത്രം. ഈ​​​സ്റ്റ​​​റി​​​നു ശേ​​​ഷ​​​മു​​​ള്ള നാ​​​ൽ​​​പ​​​താം ദി​​​ന​​​മാ​​​ണു സ്വ​​​ർ​​​ഗാ​​​രോ​​​ഹ​​​ണ തി​​​രു​​​നാ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.