യാത്രക്കാരൻ എയർപോർട്ട് മാറിയിറങ്ങി, പി​ണ​റാ​യി ക​യ​റി​യ വി​മാ​നം വൈ​കി
യാത്രക്കാരൻ എയർപോർട്ട് മാറിയിറങ്ങി, പി​ണ​റാ​യി ക​യ​റി​യ വി​മാ​നം വൈ​കി
Monday, August 14, 2017 2:16 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഡ​​​ൽ​​​ഹി​​​യി​​​ൽ​​നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു​​​ള്ള വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കാ​​​ര​​​ൻ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ക​​​യ​​​റി​​​യ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം വൈ​​​കി. നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ​​നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു പോ​​​കാ​​​നെ​​​ത്തി​​​യ​​താ​​യി​​രു​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ഡ​​​ൽ​​​ഹി-​​​കൊ​​​ച്ചി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​നം ഇ​​​ന്ന​​​ലെ രാ​​​ത്രി 9.10നാ​​ണു ​ഡ​​​ൽ​​​ഹി​​​യി​​​ൽ​​നി​​​ന്നു നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​യ​​ത്. 9.40ന് ​​​ഇ​​​വി​​​ടെ​​നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു തി​​​രി​​​ക്കേ​​​ണ്ട​​​താ​​യി​​രു​​ന്നു. പു​​​റ​​​പ്പെ​​​ടാ​​​ൻ ഒ​​​രു​​​ങ്ങു​​​മ്പോ​​​ൾ ബോ​​​ർ​​​ഡിം​​​ഗ് പാ​​​സ് ല​​​ഭി​​​ച്ച ഒ​​​രു യാ​​​ത്ര​​​ക്കാ​​​ര​​​ൻ വി​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​വു​​​ള്ള​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടു. പി​​​ന്നീ​​​ടി​​​യാ​​​ളെ അ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ൽ​​നി​​​ന്നു ക​​​ണ്ടെ​​​ത്തി വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി​​​യ​​​ശേ​​​ഷം രാ​​​ത്രി 10.50 ഓ​​​ടെ​​​യാ​​​ണു വി​​മാ​​നം പു​​​റ​​​പ്പെ​​​ട്ട​​​ത്.


ഡ​​​ൽ​​​ഹി​​​യി​​​ൽ​​നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ ഇ​​​യാ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കാ​​​ണ് ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ ഇ​​​റ​​​ങ്ങി​​​യ യാ​​​ത്ര​​​ക്കാ​​​രോ​​​ടൊ​​​പ്പം ഇ​​​യാ​​​ൾ ഇ​​​റ​​​ങ്ങി​​​പ്പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ്വാ​​​ത​​​ന്ത്ര്യ ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ക​​​ന​​​ത്ത സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​ടെ യാ​​​ത്ര​​​ക്കാ​​​ര​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ളം മാ​​​റി ഇ​​​റ​​​ങ്ങി​​​യി​​ട്ടും അ​​ധി​​കൃ​​ത​​ർ അ​​റി​​യാ​​തി​​രു​​ന്ന​​തു വീ​​ഴ്ച​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.