പുള്ളിപ്പു​ലി കി​ണ​റ്റി​ൽ വീ​ണു, രക്ഷിച്ച്‌ വനത്തിൽ വിട്ടു
പുള്ളിപ്പു​ലി കി​ണ​റ്റി​ൽ വീ​ണു,  രക്ഷിച്ച്‌ വനത്തിൽ വിട്ടു
Monday, August 14, 2017 3:32 PM IST
ത​രി​യോ​ട്: പൊ​ഴു​ത​ന ആ​റാം​മൈ​ലി​നു സ​മീ​പം ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി കി​ണ​റ്റി​ൽ വീ​ണ പു​ള്ളി​പ്പു​ലി​യെ വ​ന​പാ​ല​ക​രും പോ​ലീ​സും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. പൊ​ഴു​ത​ന സ്വ​ദേ​ശി ഹ​നീ​ഫ​യു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു വ​യ​സോ​ളം പ്രാ​യ​മു​ള്ള പു​ലി വീ​ണ​ത്. രാ​വി​ലെ ഏ​ഴ​ര​യോ​ടെ കി​ണ​റ്റി​ൽ​നി​ന്നു ശ​ബ്ദം കേ​ട്ട വീ​ട്ടു​കാ​രാ​ണ് പു​ലി​യെ ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി.

പു​ലി​യെ മ​യ​ക്കി ക​ര​യ്ക്കു ക​യ​റ്റാ​നാ​യി​രു​ന്നു ആ​ദ്യ​തീ​രു​മാ​നം. എ​ന്നാ​ൽ കി​ണ​റ്റി​ൽ ധാ​രാ​ളം വെ​ള്ള​മു​ള്ള​തി​നാ​ൽ മ​യ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​കു​മെ​ന്നു മ​ന​സി​ലാ​ക്കി. ഉ​ത്ത​ര​മേ​ഖ​ലാ വ​നം ക​ണ്‍​സ​ർ​വേ​റ്റ​ർ ശ്രാ​വ​ണ്‍​കു​മാ​ർ വ​ർ​മ സ്ഥ​ല​ത്തെ​ത്തി പു​ലി​യെ മ​യ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി.


കൂ​ട് കി​ണ​റി​ന​ടു​ത്തു വ​ച്ച ശേ​ഷം ക​യ​റും കാ​റ്റു​നി​റ​ച്ച ലൈ​ഫ്ബൊ​യ​യും കൊ​ണ്ട് പു​ലി​യെ ഉ​യ​ർ​ത്തി അ​തി​സാ​ഹ​സി​ക​മാ​യി കൂ​ട്ടി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, പു​ലി​യെ ക​ര​യ്ക്കേ​റ്റു​ന്ന​തു കാ​ണാ​ൻ തി​ര​ക്കു​കൂ​ട്ടി​യ നാ​ട്ടു​കാ​രെ പ​ല​ത​വ​ണ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു. പി​ന്നീ​ട് കൂ​ട്ടി​ല​ട​ച്ച പു​ലി​യെ കാ​ണാ​ൻ ദൂ​രെ​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും ആ​ളു​ക​ളെ​ത്തി​യ​ത് വീ​ണ്ടും ഉ​ന്തി​ലും ത​ള്ളി​ലും ക​ലാ​ശി​ച്ചു. പോ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​ലി​യെ ക​യ​റ്റി​യ വാ​ഹ​നം മു​ന്നോ​ട്ടു നീ​ക്കി​യ​ത്. ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ പു​ള്ളി​പ്പു​ലി​യെ പി​ന്നീ​ട് വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.