ബൈ​ക്കി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്കു വി​നോ​ദ​യാ​ത്ര പോ​യ നാ​ലം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
ബൈ​ക്കി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്കു വി​നോ​ദ​യാ​ത്ര പോ​യ നാ​ലം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ  അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, August 17, 2017 12:47 PM IST
താ​​​മ​​​ര​​​ശേ​​​രി: ര​​​ണ്ടു ബൈ​​​ക്കു​​​ക​​​ളി​​​ലാ​​​യി കൊ​​​ല്ലം പ​​​ര​​​വൂ​​​രി​​​ൽ നി​​​ന്ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് വി​​​നോ​​​ദ​​​യാ​​​ത്ര പോ​​​യ നാ​​​ലു​​​പേ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​ത്തി​​​ലെ ഒ​​​രാ​​​ൾ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. കൂ​​​ന​​​യി​​​ൽ ആ​​​ദ​​​ർ​​​ശി​​​ൽ കെ.​​​പി. ഷാ​​​ജി യു​​​ടേ​​​യും, ശോ​​​ഭ (ബ്ര​​​ണ്ണ​​​ൻ കോ​​​ള​​​ജ് ഓ​​​ഫ് ടീ​​​ച്ചേ​​​ഴ്സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, ത​​​ല​​​ശേ​​​രി) യു​​​ടേ​​​യും മ​​​ക​​​ൻ രോ​​​ഹി​​​ത് (19) ആ​​​ണു മ​​​രി​​​ച്ച​​​ത്.
കൂ​​​ടെ യാ​​​ത്ര​​​ചെ​​​യ്തി​​​രു​​​ന്ന ചെ​​​ല്ലി​​​ക്കു​​​ഴി​​​യി​​​ൽ അ​​​ബ്ദു​​​ൾ റ​​​ഷീ​​​ദ് (20) നി​​​സാ​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ഞ്ചി​​​നു ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ പു​​​തു​​​പ്പാ​​​ടി വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ന് സ​​​മീ​​​പം ഗ്രീ​​​ൻ​​​ബ​​​സാ​​​റി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. രോ​​​ഹി​​​ത് ഓ​​​ടി​​​ച്ചി​​​രു​​​ന്ന ബു​​​ള്ള​​​റ്റ് മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ റോ​​​ഡ​​​രി​​​കി​​​ലെ ഇ​​​ല​​​ക്ട്രി​​​ക് പോ​​​സ്റ്റി​​​ലി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


സു​​​ഹൃ​​​ത്ത് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പെ​​​ട്ട​​​ത​​​റി​​​യാ​​​തെ മു​​​ന്നി​​​ൽ പോ​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ ആ​​​ദി​​​ൽ​​​മ​​​ൻ​​​സി​​​ൽ ആ​​​ദി​​​ൽ (21), ക​​​ള്ളി​​​ക്കു​​​ഴി​​​യി​​​ൽ അ​​​ഫ്സ​​​ൽ(20) എ​​​ന്നി​​​വ​​​രെ അ​​​ബ്ദു​​​ൾ റ​​​ഷീ​​​ദ് ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ ഇ​​​വ​​​ർ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ രോ​​​ഹി​​​തി​​​നെ നാ​​​ട്ടു​​​കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.
കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ലെ മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് രോ​​​ഹി​​​ത്.
സം​​​സ്കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന്. സ​​​ഹോ​​​ദ​​​ര​​​ൻ: രാ​​​ഹു​​​ൽ ( കൊ​​​ല്ലം യൂ​​​നു​​​സ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.