തെങ്ങണ അപകടം: ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
തെങ്ങണ അപകടം: ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
Thursday, August 17, 2017 12:47 PM IST
ച​ങ്ങ​നാ​ശേ​രി: ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്കി​ല്‍ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ കു​ന്നും​പു​റ​ത്ത് മൂ​ല​യി​ല്‍ സ​തീ​ഷ്(45) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​തെ​ങ്ങ​ണ​യി​ലു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം.

നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ള്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മാ​ര്‍ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു. സ​തീ​ഷ് മ​ര​പ്പ​ണി​ക്ക​രാ​നാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ചീ​ര​ഞ്ചി​റ വി​ശ്വ​ര​ക​ര്‍മ​സ​ഭാ ശ്മ​ശാ​ന​ത്തി​ല്‍.


സ​തീ​ഷി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മ​ക​ള്‍ അ​ര്‍ച്ചന (17)​ക്കും അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. അ​ര്‍ച്ച​ന കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​നി​യാ​ണ് അ​ര്‍ച്ച​ന. സ​തീ​ഷി​ന്‍റെ ഭാ​ര്യ പ്ര​ശോ​ഭ. മ​റ്റൊ​രു​മ​ക​ള്‍: അ​ഞ്ച​ന(​സെ​ന്‍റ് ആ​ന്‍സ് ഗേ​ള്‍സ് ഹൈ​സ്‌​കൂ​ള്‍). അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ര്‍ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന നാ​ലു​ന്നാ​ക്ക​ല്‍ കു​റ്റി​യാ​നി​യി​ല്‍ ജി​തി(26)​നെ അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.