ആ​ർ​ച്ച് ബി​ഷ​പ് ഡോ. ബെ​ൻ​സി​ഗ​ർ ജീ​വി​ത​ങ്ങ​ളെ സ്പ​ർ​ശി​ച്ച ഇ​ട​യ​ൻ: മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ
ആ​ർ​ച്ച് ബി​ഷ​പ് ഡോ.  ബെ​ൻ​സി​ഗ​ർ ജീ​വി​ത​ങ്ങ​ളെ സ്പ​ർ​ശി​ച്ച ഇ​ട​യ​ൻ: മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ
Thursday, August 17, 2017 1:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​വി​​​ഭ​​​ക്ത കൊ​​​ല്ലം രൂ​​​പ​​​ത​​​യു​​​ടെ മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്ന ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​അ​​​ലോ​​​ഷ്യ​​​സ് മ​​​രി​​​യ ബെ​​​ൻ​​​സി​​​ഗ​​​ർ ഒ​​​സി​​​ഡി മ​​​നു​​​ഷ്യ​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ എ​​​ല്ലാ ത​​​ല​​​ങ്ങ​​​ളെ​​​യും സ്പ​​​ർ​​​ശി​​​ച്ച ഇ​​​ട​​​യ​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ. ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​ബെ​​​ൻ​​​സി​​​ഗ​​റി​​ന്‍റെ 75-ാം ച​​​ര​​​മ വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ കാ​​​ർ​​​മ​​​ൽ​​​ഹി​​​ൽ ആ​​​ശ്ര​​​മ​​​ദേ​​​വാ​​​ല​​​യ​​​ത്തോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​നു ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കു​​​ന്ന​​​തി​​​നു സ്വ​​​ർ​​​ഗം ന​​​ൽ​​​കി​​​യ ഇ​​​ട​​​യ​​​ശു​​​ശ്രൂ​​​ഷ​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​ത്. ക​​​ർ​​​ദി​​​നാ​​​ൾ സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പു താ​​ൻ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​ബെ​​​ൻ​​​സി​​​ഗ​​​റി​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ വ​​​ന്നു പ്രാ​​​ർ​​​ഥി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണു വ​​​ത്തി​​​ക്കാ​​​നി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട​​​ത്. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ ഡോ. ​​ബെ​​​ൻ​​​സി​​​ഗ​​​റി​​​നെ കൃ​​​ത​​​ജ്ഞ​​​ത​​​യോ​​​ടെ​​​യാ​​​ണ് ഓ​​​ർ​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.

ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​ബെ​​​ൻ​​​സി​​​ഗ​​​റി​​​ന്‍റെ വി​​​ശു​​​ദ്ധി​​​യു​​​ടെ ആ​​​രം​​​ഭം കു​​​ടും​​​ബ​​​ത്തി​​​ൽ നി​​​ന്നാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബ​​​ഷ​​​പ് ഡോ.​​​എം.​​​സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു. കു​​​ടും​​​ബ​​​ത്തി​​​ൽനി​​​ന്നു ല​​​ഭി​​​ച്ച ചൈ​​​ത​​​ന്യ​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ മു​​​ന്നോ​​​ട്ടു ന​​​യി​​​ച്ച​​​ത്.​​പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം ജീ​​​വി​​​ത​​​ത്തെ വി​​​ശു​​​ദ്ധീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും ആ​​​ർ​​​ച്ച് ബ​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

ലാ​​​ളി​​​ത്യ​​​ത്തി​​​ന്‍റെ​​​യും സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശ​​​മാ​​​ണ് ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് അ​​​ലോ​​​ഷ്യ​​​സ് മ​​​രി​​​യ ബെ​​​ൻ​​​സി​​​ഗ​​​ർ പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ച്ച ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും ര​​​ക്ഷ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​ഗ്ര​​​ഹി​​​ച്ചു. സ​​​ന്യാ​​​സ​​​ത്തി​​​ൽ ല​​​ളി​​​ത​​​മാ​​​യ ജീ​​​വി​​​തം ന​​​യി​​​ച്ചു. പു​​​തി​​​യ ത​​​ല​​​മു​​​റ​​​യ്ക്ക് വി​​​ശ്വാ​​​സി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജി​​​വി​​​ത​​​ച​​​ര്യ​​​യെ​​​ന്നും മാർ തോമസ് തറയിൽ പ​​​റ​​​ഞ്ഞു.


ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​ബെ​​​ൻ​​​സി​​​ഗ​​​റി​​​നെ​​​ക്കു​​​റി​​​ച്ച് റ​​​വ.​​​ഡോ.​​​സ​​​ഖ​​​റി​​​യാ​​​സ് ക​​​രി​​​യി​​​ല​​​ക്കു​​​ളം ഒ​​​സി​​​ഡി ര​​​ചി​​​ച്ച പു​​​സ്ത​​​കം കൊ​​​ല്ലം ബി​​​ഷ​​പ് ഡോ.​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ബി​​​ഷ​​​പ് ഡോ.​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ലി​​​നു ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

ഒ​​​സി​​​ഡി മ​​​ല​​​ബാ​​​ർ പ്രോ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​ൽ ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൂ​​​ട​​​പ്പാ​​​ട്ട് സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ച ച​​​ട​​​ങ്ങി​​​ൽ കോ​​​ട്ടാ​​​ർ ബി​​​ഷ​​​പ് എ​​​മി​​​റി​​​റ്റ​​​സ് ഡോ.​​​പീ​​​റ്റ​​​ർ റെ​​​മി​​​ജി​​​യൂ​​​സ്, പു​​​ന​​​ലൂ​​​ർ ബി​​​ഷ​​​പ് ഡോ.​​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ.​​​ആ​​​ർ.​​​ക്രി​​​സ്തു​​​ദാ​​​സ്, ഫാ.​​​ജൊ​​​ഹാ​​​ന​​​സ് ഗോ​​​ര​​​ന്‍റ​​​ല ഒ​​​സി​​​ഡി, റ​​​വ.​​​ഡോ. ജെ​​​റോം ദാ​​​സ് എ​​​സ്ഡി​​​ബി, ഫാ.​​​അ​​​ഗ​​​സ്റ്റി​​​ൻ പു​​​ന്നോ​​​ലി​​​ൽ ഒ​​​സി​​​ഡി, സി​​​സ്റ്റ​​​ർ ടെ​​​ൽ​​​മ മ​​​ണി​​​ക്ക​​​നാം​​​പ​​​റ​​​മ്പി​​ൽ എ​​​ച്ച്സി, സി​​​സ്റ്റ​​​ർ സ​​​ജി​​​ത​​​മേ​​​രി, സി​​​സ്റ്റ​​​ർ ഗൈ​​​ൽ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്ന് വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​ര​​​ങ്ങേ​​​റി.

ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​അ​​​ലോ​​​ഷ്യ​​​സ് മ​​​രി​​​യ ബെ​​​ൻ​​​സി​​​ഗ​​​റി​​​ന്‍റെ നാ​​​മ​​​ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​ക​​​ൾ​​​ക്കും ഇ​​​ന്ന​​​ലെ കാ​​​ർ​​​മ​​​ൽ​​​ഹി​​​ൽ ആ​​​ശ്ര​​​മ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് ആ​​​ർ​​​ച്ച് ബ​​​ഷ​​​പ് ഡോ.​​​എം.​​​സൂ​​​സ​​​പാ​​​ക്യം, കൊ​​​ല്ലം ബി​​​ഷ​​​പ് ഡോ.​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ എ​​​ന്നി​​​വ​​​ർ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. മ​​​ല​​​ബാ​​​ർ പ്രോ​​​വി​​​ൻ​​​സ് ഒ​​​സി​​​ഡി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ​​​യും കൊ​​​ല്ലം, കോ​​​ട്ടാ​​​ർ, പു​​​ന​​​ലൂ​​​ർ, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, കു​​​ഴി​​​ത്തു​​​റൈ എ​​​ന്നീ രൂ​​​പ​​​ത​​​ക​​​ളു​​​ടെയും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.