ഐഐഎംസി സ്ഥാപകദിനം ആഘോഷിച്ചു
Friday, August 18, 2017 1:00 PM IST
കോ​ട്ട​യം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മാ​ധ്യ​മ പ​ഠ​ന​കേ​ന്ദ്ര​മാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ 53-ാം സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ങ്ങ​ൾ കോ​ട്ട​യ​ത്തെ ദ​ക്ഷി​ണ​മേ​ഖ​ലാ കേ​ന്ദ്ര​ത്തി​ൽ കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​ൻ സെ​ർ​ജി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
അ​ന്യ​സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത മ​ല​യാ​ളം അ​റി​യു​ക, പ​ദ്ധ​തി​യും, സ്കോ​ള​ർ ഇ​ൻ കാ​ന്പ​സ് പ​രി​പാ​ടി​ക​ൾ​ക്കും തു​ട​ക്കം​കു​റി​ച്ചു.


റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​നി​ൽ കു​മാ​ർ വ​ട​വാ​തൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ല​യാ​ളം കോ​ഴ്സ് ഡ​യ​റ​ക്‌ടർ ദീ​പു ജോ​യി, അ​ക്കാ​ഡ​മി​ക് അ​സോ​സി​യേ​റ്റ് ആ​ഷി​ക്ക സു​ൽ​ത്താ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.