സിയാലിൽ 25 ശതമാനം ഡിവിഡന്‍റിനു ശിപാർശ
സിയാലിൽ 25 ശതമാനം ഡിവിഡന്‍റിനു ശിപാർശ
Friday, August 18, 2017 1:00 PM IST
നെ​​ടു​​ന്പാ​​ശേ​​രി: കൊ​​ച്ചി​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​യ​​ർ​​പോ​​ർ​​ട്ടി​​ന്‍റെ (സി​​യാ​​ൽ) 23-ാം വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം സെ​​പ്റ്റം​​ബ​​ർ 16നു ​​രാ​​വി​​ലെ 11ന് ​​എ​​റ​​ണാ​​കു​​ളം ഫൈ​​ൻ ആ​​ർ​​ട്സ് സൊ​​സൈ​​റ്റി ഹാ​​ളി​​ൽ ചേ​​രും. സി​​യാ​​ൽ ചെ​​യ​​ർ​​മാ​​ൻ കൂ​​ടി​​യാ​​യ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​ധ്യ​​ക്ഷ​​നാ​​യി​​രി​​ക്കും.

ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡി​​ലു​​ള്ള മ​​ന്ത്രി​​മാ​​രാ​​യ തോ​​മ​​സ് ഐ​​സ​​ക്, വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ, മാ​​ത്യു ടി. ​​തോ​​മ​​സ്, മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ വി.​​ജെ. കു​​ര്യ​​ൻ എ​​ന്നി​​വ​​ർ പങ്കെടുക്കും.
സി​​യാ​​ൽ ഡ്യൂ​​ട്ടി ഫ്രീ​​യു​​ടെ 2016 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ലെ വ​​രു​​മാ​​നം മാ​​ത്ര​​മാ​​ണു ബാ​​ല​​ൻ​​സ് ഷീ​​റ്റി​​ലു​​ള്ള​​ത്, 487.28 കോ​​ടി രൂ​​പ വ​​ര​​വും 179.45 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യ​​വും. പു​​തു​​താ​​യി രൂ​​പീ​​ക​​രി​​ച്ച ഉ​​പ​​ക​​ന്പ​​നി​​യാ​​യ സി​​യാ​​ൽ ഡ്യൂ​​ട്ടി ഫ്രീ ​​ആ​​ൻ​​ഡ് റീ​​ട്ടെ​​യി​​ൽ സ​​ർ​​വീ​​സ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ അ​​വ​​ശേ​​ഷി​​ക്കു​​ന്ന 10 മാ​​സ​​ത്തെ വ​​രു​​മാ​​ന​​മാ​​യ 181.78 കോ​​ടി രൂ​​പ കൂ​​ടി കൂ​​ട്ടു​​ന്പോ​​ൾ വ​​രു​​മാ​​നം 669.06 കോ​​ടി രൂ​​പ​​യാ​​കും.

ഓ​​ഹ​​രി ഉ​​ട​​മ​​ക​​ൾ​​ക്ക് 25 ശ​​ത​​മാ​​നം ഡി​​വി​​ഡ​​ന്‍റാ​​ണു ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് ശി​​പാ​​ർ​​ശ ചെ​​യ്തി​​ട്ടു​​ള്ള​​ത്. ഇ​​തം​​ഗീ​​ക​​രി​​ച്ചാ​​ൽ ഡി​​വി​​ഡ​​ന്‍റ് കൊ​​ടു​​ക്കാ​​ൻ 95,64,36,873 രൂ​​പ​​യും ഇ​​തി​​ന്‍റെ നി​​കു​​തി ഇ​​ന​​ത്തി​​ൽ 19,47,11,419 രൂ​​പ​​യും ചെ​​ല​​വാ​​കും. നി​​ല​​വി​​വു​​ള്ള ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ എ​​ൻ.​​വി. ജോ​​ർ​​ജ്, ഇ.​​എം. ബാ​​ബു എ​​ന്നി​​വ​​രു​​ടെ പു​​ന​​ർ​​നി​​യ​​മ​​നം അം​​ഗീ​​കാ​​ര​​ത്തി​​നാ​​യി സ​​മ​​ർ​​പ്പി​​ക്കും.

റി​​ട്ട​​യ​​ർ ചെ​​യ്ത ചീ​​ഫ് സെ​​ക്ര​​ട്ട​​റി എ​​സ്.​​എം. വി​​ജ​​യാ​​ന​​ന്ദി​​നു പ​​ക​​രം സ​​ർ​​ക്കാ​​രി​​ന്‍റെ നോ​​മി​​നി​​യെ അം​​ഗീ​​ക​​രി​​ക്കും. സ്റ്റാ​​റ്റ്യൂ​​ട്ട​​റി ഓ​​ഡി​​റ്റ​​റു​​ടെ നി​​യ​​മ​​ന​​മാ​​ണ് അ​​ജ​​ൻ​​ഡ​​യി​​ലെ മ​​റ്റൊ​​രു വി​​ഷ​​യം. ആ​​ഭ്യ​​ന്ത​​ര-​​അ​​ന്താ​​രാ​​ഷ്‌​​ട്ര യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ പി​​ന്നി​​ട്ട വ​​ർ​​ഷം സി​​യാ​​ൽ 15.06 ശ​​ത​​മാ​​നം വ​​ർ​​ധ​​ന കൈ​​വ​​രി​​ച്ചു.

15 ല​​ക്ഷം ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ർ​​ണ​​മു​​ള്ള പു​​തി​​യ അ​​ന്താ​​രാ​​ഷ്‌​​ട്ര ടെ​​ർ​​മി​​ന​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​യി. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്കു നാ​​ലു​​വ​​രി പാ​​ത​​യും മേ​​ൽ​​പ്പാ​​ല​​വും നി​​ർ​​മി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.