12 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മാ​യി
Friday, August 18, 2017 1:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഴ് ജി​​​ല്ല​​​ക​​​ളി​​​ലെ 12 ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 14ന് ​​​ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​ൻ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ ഒ​​​ൻ​​​പ​​​ത് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ ര​​​ണ്ട് ന​​​ഗ​​​ര​​​സ​​​ഭാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ഒ​​​രു ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡി​​​ലു​​​മാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.


മാ​​​തൃ​​​കാ​​​പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം 16ന് ​​​നി​​​ല​​​വി​​​ൽ വ​​​ന്നു. നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 25. സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന 26 നും ​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 29 നു​​​മാ​​​ണ്. വോ​​​ട്ടെ​​​ടു​​​പ്പ് രാ​​​വി​​​ലെ ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ച്ച് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. സെ​​​പ്റ്റം​​​ബ​​​ർ 15 രാ​​​വി​​​ലെ 10 ന് ​​​വോ​​​ട്ടെ​​​ണ്ണ​​​ൽ ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.