ക്ര​ഷ​ർ യൂ​ണി​റ്റി​ലെ ക​ണ്‍വെ​യ​ർ​ ബെ​ൽ​റ്റി​ൽ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു
Friday, August 18, 2017 1:09 PM IST
കോ​ഴ​ഞ്ചേ​രി: ച​ര​ൽ​ക്കു​ന്ന് ക്ര​ഷ​ർ യൂ​ണി​റ്റി​ലെ ക​ണ്‍വ​യ​ർ ബെ​ൽ​റ്റി​ൽ കൈ ​കു​രു​ങ്ങി​വീ​ണ് യു​വാ​വ് മ​രി​ച്ചു. ച​ര​ൽ​ക്കു​ന്നി​നു സ​മീ​പ​മു​ള്ള ക്ര​ഷ​ർ യൂ​ണി​റ്റി​ലെ ക​ണ്‍വ​യ​ർ​ബെ​ൽ​റ്റി​ലാ​ണ് അ​സം സ്വ​ദേ​ശി​യാ​യ എ​ഹ്യാ ആ​ന​ന്ദാണ്(18) മ​രി​ച്ച​ത്. ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 9.45നാ​യി​രു​ന്നു അ​പ​ക​ടം. കോ​യി​പ്രം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പോ​ലീ​സ് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.