കു​ഞ്ഞേ​ട്ട​ൻ ആത്മീയ ജീവിതത്തിന്‍റെ ഉള്ളടക്കം: മാ​ർ ജേക്കബ് മു​രി​ക്ക​ൻ
കു​ഞ്ഞേ​ട്ട​ൻ ആത്മീയ ജീവിതത്തിന്‍റെ ഉള്ളടക്കം: മാ​ർ ജേക്കബ് മു​രി​ക്ക​ൻ
Friday, August 18, 2017 1:50 PM IST
മൂ​​വാ​​റ്റു​​പു​​ഴ: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് സ്ഥാ​​പ​​ക നേ​​താ​​വ് പി.​​സി. ഏ​​ബ്ര​​ഹാം പ​​ല്ലാ​​ട്ടു​​കു​​ന്നേ​​ൽ (കു​​ഞ്ഞേ​​ട്ട​​ൻ) സു​​വി​​ശേ​​ഷ​​ത്തി​​ന്‍റെ ജ​​ന​​കീ​​യ വ്യാ​​ഖ്യാ​​ന​​മാ​​ണെ​ന്നു പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ.​ കു​​ഞ്ഞേ​​ട്ട​​ന്‍റെ എ​​ട്ടാ​​മ​​ത് ച​​ര​​മ​​വാ​​ർ​​ഷി​​കാ​​നു​​സ്മ​​ര​​ണം പാ​​ലാ രൂ​​പ​​ത​​യി​​ലെ ചെ​​മ്മ​​ല​​മ​​റ്റം പ​​ള്ളി പാ​​രി​​ഷ്ഹാ​​ളി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്.​ കേ​​ര​​ള​​ത്തി​​ന്‍റെ പൗ​​ലോ​​സ് അ​​പ്പ​​സ്തോ​​ല​​നാ​​യി​​രു​​ന്ന കു​​ഞ്ഞേ​​ട്ട​​ൻ ആ​​ത്മീ​​യ ജീ​​വി​​ത​​ത്തി​​ന്‍റെ ഉ​​ള്ള​​ട​​ക്ക​​മാ​​യി​​രു​​ന്നു​​വെ​​ന്നും മാ​​ർ മു​​രി​​ക്ക​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

അ​​നു​​സ്മ​​ര​​ണ യോ​​ഗ​​ത്തി​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി​​നു മാ​​ങ്കൂ​​ട്ടം അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. എ​​റ​​ണാ​​കു​​ളം അ​​തി​​രൂ​​പ​​താം​​ഗ​​മാ​​യ ഷാ​​ജി മാ​​ലി​​പ്പാ​​റ​​യ്ക്ക് 2017-18 പ്ര​​വ​​ർ​​ത്ത​​ന​​വ​​ർ​​ഷ​​ത്തെ കു​​ഞ്ഞേ​​ട്ട​​ൻ അ​​വാ​​ർ​​ഡും വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ൽ നി​​ന്നു​​ള്ള​​വ​​ർ​​ക്ക് സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളും ബി​​ഷ​​പ് സ​മ്മാ​നി​ച്ചു.

ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യി പ​​ള്ളി​​പ്പ​​റ​​ന്പി​​ൽ, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഷി​​നോ മോ​​ള​​ത്ത്, പാ​​ലാ രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് അ​​ട​​പ്പു​​ക​​ല്ലു​​ങ്ക​​ൽ, ജി​​ജോ​​മോ​​ൻ, ഫാ.​ജേ​​ക്ക​​ബ് പേ​​ഴ​​ത്തു​​ങ്ക​​ൽ, ഷാ​​ജി പ​​ന​​ച്ചി​​ക്ക​​ൽ, ജോ​​യി പ​​ട​​യാ​​ട്ടി​​ൽ,ഷാ​​ജി മാ​​ലി​​പ്പാ​​റ,ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പാ​​ട്ട​​ത്ത്, ഫാ. ​തോ​​മ​​സ് മേ​​നാ​​ച്ചേ​​രി​​ൽ, സി​​സ്റ്റ​​ർ ഷൈ​​നി എ​​സ്വി​​എം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.​​സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​ബി പു​​ച്ചൂ​​ക​​ണ്ട​​ത്തി​​ൽ സ്വാ​​ഗ​​ത​​വും കോ​​ട്ട​​യം റീ​​ജ​​ണ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ റി​​ക്കി ജോ​​സ​​ഫ് ന​​ന്ദി​​യും പ​​റ​​ഞ്ഞു. 800-ാളം ​​പേ​​ർ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.