ഭിന്നശേഷിയുള്ളവരെ സ്വന്തമായി കരുതണം: മന്ത്രി മാത്യു ടി. തോമസ്
ഭിന്നശേഷിയുള്ളവരെ സ്വന്തമായി കരുതണം: മന്ത്രി മാത്യു ടി. തോമസ്
Saturday, August 19, 2017 11:53 AM IST
കു​​മ​​ര​​കം: മാ​​ന​​സി​​ക ദൗ​​ർ​​ബ​​ല്യ​​മു​​ള്ള​​വ​​രെ​​യും ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​രെ​​യും സ​​മൂ​​ഹ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ജ​​ല​​വി​​ഭ​​വ​​മ​​ന്ത്രി മാ​​ത്യു ടി. ​​തോ​​മ​​സ്. ഇ​​ന്ത്യ​​ൻ സൈ​​ക്യാ​​ട്രി​​ക് സൊ​​സൈ​​റ്റി കേ​​ര​​ള ചാ​​പ്റ്റ​​ർ 33-ാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. മാ​​ന​​സി​​ക പ്ര​​ശ്ന​​ങ്ങ​​ൾ ഒ​​രു രോ​​ഗി​​മാ​​യി ക​​ണ്ടു ചി​​കി​​ത്സി​​ക്കു​​ക​​യും അ​​തി​​നു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കു പ്ര​​ചോ​​ദ​​നം ന​​ൽ​​കു​​ക​​യും ചെ​​യ്യ​​ണം.

വി​​വ​​ര സാ​​ങ്കേ​​തി​​ക വി​​ദ്യാ വി​​ക​​ല​​മാ​​യി കൈ​​കാ​​ര്യം ചെ​​യ്യു​​ക​​യും മാ​​ന​​സി​​ക പി​​രി​​മു​​റ​​ക്ക​​ത്തി​​ലൂ​​ടെ രോ​​ഗി​​ക​​ളാ​​കു​​ക​​യും ചെ​​യ്യു​​ന്ന​​വ​​ർ​​ക്കു കൗ​​ണ്‍​സി​​ലിം​​ഗ് ന​​ട​​ത്തു​​ക​​യും ചെ​​യ്യ​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.


കു​​മ​​ര​​കം ബാ​​ക്ക് വാ​​ട്ട​​ർ റി​​പ്പി​​ൾ​​സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ. ​സാ​​ബു റ​​ഹ്മാ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡോ. ​​റോ​​യി ഏ​​ബ്ര​​ഹാം ക​​ള്ളി​​വ​​യ​​ലി​​ൽ, ഡോ. ​​അ​​ജി​​ത് ബി​​ഡെ, ഡോ. ​​എം.​​പി.​​രാ​​ധാ​​കൃ​​ഷ്ണ​​ൻ, ഡോ. ‌​ശി​​വ​​രാ​​മ​​കൃ​​ഷ്ണ​​ൻ, ഡോ. ​​ജോ​​സ് ജോ​​സ​​ഫ്, ഡോ.​​വ​​ർ​​ഗീ​​സ് പു​​ന്നൂ​​സ്, ഡോ. ​​എ​​സ് ജ​​റോം, ഡോ. ​​ബേ​​ബി തോ​​മ​​സ്, ഡോ.​​ഷാ​​ജാ അ​​മീം, ഡോ. ​ടോ​​ണി തോ​​മ​​സ്,ഡോ.​​കൃ​​ഷ്ണ​​കു​​മാ​​ർ എ​​ന്നി​​വ​​ർ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ്ര​​ബ​​ന്ധ​​ങ്ങ​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.