കെ​ട്ടി​ടം ഇ​ടി​ച്ചു​നി​ര​ത്തു​ന്ന​തി​നി​ടെ മേ​ൽ​ക്കൂ​ര​ വീ​ണ് കാ​ട്ടാ​ന ച​രി​ഞ്ഞു
കെ​ട്ടി​ടം ഇ​ടി​ച്ചു​നി​ര​ത്തു​ന്ന​തി​നി​ടെ മേ​ൽ​ക്കൂ​ര​ വീ​ണ് കാ​ട്ടാ​ന ച​രി​ഞ്ഞു
Saturday, August 19, 2017 12:16 PM IST
അ​​ടി​​മാ​​ലി: ആ​​ൾ​​പ്പാ​​ർ​​പ്പി​​ല്ലാ​​തി​​രു​​ന്ന കെ​​ട്ടി​​ടം ഇ​​ടി​​ച്ചു​​നി​​ര​​ത്തു​ന്ന​​തി​​നി​​ടെ മേ​​ൽ​​ക്കൂ​​ര വീ​​ണു കാ​​ട്ടാ​​ന​​യ്ക്കു ദാ​​രു​​ണാ​​ന്ത്യം. അ​​ടി​​മാ​​ലി ഫോ​​റ​​സ്റ്റ് റേ​​ഞ്ചി​​നു കീ​​ഴി​​ൽ നെ​​ല്ലി​​പ്പാ​​റ നൂ​​റാം​​ക​​ര ആ​​ദി​​വാ​​സി കോ​​ള​​നി​​ക്കു സമീപമാണു സം​​ഭ​​വം.

ബേ​​ബി ഐ​​സ​​ക്കി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ളതാണ് വാ​​ർ​​ക്ക കെ​​ട്ടി​​ടം. ഭി​​ത്തി ഇ​​ടി​​ച്ചു​​നി​​ര​​ത്തി അ​​ക​​ത്തു​​ക​​ട​​ന്ന കാട്ടാനയ്ക്കു മേൽ മേ​​ൽ​​കൂ​​ര ിടിഞ്ഞുവീണതാ കാമെന്നു കരുതുന്നതായി അ​​ടി​​മാ​​ലി റേ​​ഞ്ച് ഓ​​ഫീ​​സ​​ർ രാ​​ജേ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു.


ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം കെ​​ട്ടി​​ടം പൊ​​ളി​​ഞ്ഞു​​കി​​ട​​ക്കു​​ന്ന​​തു​​ക​​ണ്ട ആ​​ദി​​വാ​​സി​​ക​​ളാണ് വിവരം പുറംലോകത്തെ അറിയിച്ചത്. സം​​ഭ​​വം ന​​ട​​ന്നി​​ട്ടു ര​​ണ്ടു​​ദി​​വ​​സം ക​​ഴി​​ഞ്ഞ​​താ​​യി റേ​​ഞ്ച് ഓ​​ഫീ​​സ​​ർ പ​​റ​​ഞ്ഞു.

മോ​​ഴ ഇ​​ന​​ത്തി​​ൽ​​പ്പെട്ട ആ​​ന​​യ്ക്കു 12 വ​​യ​​സ് തോന്നി ക്കും. ഇ​ന്നു പോ​​സ്റ്റു​​മോ​​ർ​​ട്ടം​​ന​​ട​​ത്തി മ​​റ​​വു​​ചെ​​യ്യും. കാ​​ട്ടാ​​ന ത​​ക​​ർ​​ത്ത വീ​​ടി​​നു സ​​മീ​​പ​​ത്തു മ​​റ്റു താ​​മ​​സ​​ക്കാ​​രാ​​രു​​മി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.