പെ​ന്‍​ഷ​ന്‍: 3105.02 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെന്നു ധനകാര്യവകുപ്പ്
Saturday, August 19, 2017 12:38 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​മൂ​​ഹ്യസു​​ര​​ക്ഷാ പെ​​ന്‍​ഷ​​ന്‍ വി​​ത​​ര​​ണ​​ത്തി​​നാ​​യി 3105.02 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച​​താ​​യി ധ​​ന​​കാ​​ര്യ വ​​കു​​പ്പ് അ​​റി​​യി​​ച്ചു.

ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള​​ള സാ​​മൂ​​ഹ്യസു​​ര​​ക്ഷാ പെ​​ന്‍​ഷ​​ന്‍ വി​​ത​​ര​​ണ​​ത്തി​​നാ​​യി 2016 ജൂ​​ണ്‍ മു​​ത​​ല്‍ 2017 ഏ​​പ്രി​​ല്‍ വ​​രെ​​യു​​ള​​ള കു​​ടി​​ശി​​ക വി​​ത​​ര​​ണ​​ത്തി​​നാ​​യി 724.4 കോ​​ടി രൂ​​പ​​യും 2017 മേ​​യ് മു​​ത​​ല്‍ ഓ​​ഗ​​സ്റ്റ് വ​​രെ​​യു​​ള​​ള പെ​​ന്‍​ഷ​​ന്‍ വി​​ത​​ര​​ണ​​ത്തി​​ന് 1952.92 കോ​​ടി രൂ​​പ​​യു​​മാ​​ണ് അ​​നു​​വ​​ദി​​ച്ച​​ത്. ക്ഷേ​​മ​നി​​ധി ബോ​​ര്‍​ഡു​​ക​​ളി​​ലെ 2014 ഓ​​ഗ​​സ്റ്റ് മു​​ത​​ലു​​ള​​ള പെ​​ന്‍​ഷ​​ന്‍ കു​​ടി​​ശി​​ക വി​​ത​​ര​​ണ​​ത്തി​​നും 2017 ഏ​​പ്രി​​ല്‍ മു​​ത​​ലു​​ള​​ള പെ​​ന്‍​ഷ​​ന്‍ വി​​ത​​ര​​ണ​​ത്തി​​നു​​മാ​​യി 427.70 കോ​​ടി രൂ​​പ​​യും അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.


ഇ​​പ്ര​​കാ​​ര​​മു​​ള​​ള പെ​​ന്‍​ഷ​​ന്‍ വി​​ത​​ര​​ണം ആ​​രം​​ഭി​​ച്ച് ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ല്‍ നി​​ക്ഷേ​​പി​​ച്ചി​​ട്ടു​​മു​​ണ്ട്. പെ​​ന്‍​ഷ​​ന്‍ നേ​​രി​​ട്ടു വീ​​ടു​​ക​​ളി​​ല്‍ എ​​ത്തി​​ക്കാ​നു​​ള​​ള തു​​ക സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളെ ഏ​​ല്‍​പ്പി​​ച്ചി​​ട്ടു​​ണ്ട്. ക്ഷേ​​മ​​നി​​ധി ബോ​​ര്‍​ഡ് പെ​​ന്‍​ഷ​​ന്‍ വി​​ത​​ര​​ണം തു​​ട​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.