യു​വ​തി​യു​ടെ മ​തം​മാ​റ്റം: ദേശീയ അന്വേഷണ ഏജൻസി എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു
യു​വ​തി​യു​ടെ മ​തം​മാ​റ്റം: ദേശീയ അന്വേഷണ ഏജൻസി എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു
Saturday, August 19, 2017 12:38 PM IST
കൊ​​​ച്ചി: ഹാ​​​ദി​​​യ എ​​​ന്ന അ​​​ഖി​​​ല​​​യു​​​ടെ മ​​​തം​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ എ​​​ൻ​​​ഐ​​​എ എ​​​ഫ്ഐ​​​ആ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ചു. യു​​​വ​​​തി​​​യു​​​ടെ സ​​​ഹ​​​പാ​​​ഠി​​​യു​​​ടെ സു​​​ഹൃ​​​ത്തി​​​ന്‍റെ പി​​​താ​​​വ് മ​​​ക്ക​​​ര​​​പ​​​റ​​​ന്പ് സ്വ​​​ദേ​​​ശി അ​​​ബൂ​​​ബ​​​ക്ക​​​റി​​​നെ പ്ര​​​തി​​​യാ​​​ക്കി​​​യാ​​​ണ് എ​​​ൻ​​​ഐ​​​എ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി​​​യി​​​ൽ എ​​​ഫ്ഐ​​​ആ​​​ർ ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​നൊ​​​പ്പം സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ക​​​ർ​​​പ്പും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഹാ​​​ദി​​​യ എ​​​ന്ന അ​​​ഖി​​​ല​​​യു​​​ടെ പി​​​താ​​​വ് അ​​​ശോ​​​ക​​​ൻ നേ​​​രത്തേ മക​​​ളെ കാ​​​ണാ​​​നി​​​ല്ലെ​​​ന്നു​​​കാ​​​ട്ടി പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ൽ​​​കി​​​യ കേ​​​സാ​​​ണ് എ​​​ൻ​​​ഐ​​​എ റീ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​ക്ടി​​​ലെ 57-ാം വ​​​കു​​​പ്പ്, ഐ​​​പി​​​സി153 എ, 295 ​​​എ, 107 തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സു​​​പ്രീം​​​കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷ​​​ണം എ​​​ൻ​​​ഐ​​​എ​​​യ്ക്കു വി​​​ട്ട​​​ത്. റി​​​ട്ട. സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് ആ​​​ർ.​​​വി. ര​​​വീ​​​ന്ദ്ര​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം. വി​​​വാ​​​ഹം റ​​​ദ്ദാ​​​ക്കി​​​യ ഹൈ​​​ക്കോട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഹാ​​​ദി​​​യ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി കേ​​​സ് എ​​​ൻ​​​ഐ​​​എ​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.