ഹാ​ഷി​ഷു​മാ​യി എ​ൻ​ജി​നി​യ​റിം​ഗ് വിദ്യാ​ർ​ഥി പി​ടി​യി​ൽ
ഹാ​ഷി​ഷു​മാ​യി എ​ൻ​ജി​നി​യ​റിം​ഗ് വിദ്യാ​ർ​ഥി പി​ടി​യി​ൽ
Sunday, August 20, 2017 11:45 AM IST
കാ​​യം​​കു​​ളം: പ​​ത്തു​ ഗ്രാം ​ഹാ​​ഷി​​ഷു​​മാ​​യി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കൊ​​ല്ലം കു​​ള​​ത്തൂ​​പ്പു​​ഴ​​യി​​ലെ ഒ​​രു സ്വ​​കാ​​ര്യ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി കൊ​​ല്ലം കാ​​ക്ക​​നാ​​ട് നെ​​ടു​​ന​​ൻ​​കാ​​വ് ഹ​​രി​​ഹ​​രം​​വീ​​ട്ടി​​ൽ അ​​ഖി​​ലി (​​ഹ​​രി-22)​​നെ​​യാ​​ണ് കാ​​യം​​കു​​ളം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം കാ​​യം​​കു​​ളം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ​നി​​ന്നാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.


സം​​ശ​​യ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ്റ്റേ​​ഷ​​ൻ പ​​രി​​സ​​ര​​ത്തു ക​​ണ്ട ഇ​​യാ​​ളെ റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​ർ ചോ​​ദ്യം ചെ​​യ്യു​​ക​​യും പി​​ന്നീ​​ടു പോ​​ലീ​​സി​​നെ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.
പോ​​ലീ​​സ് എ​​ത്തി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണു ഹാ​​ഷി​​ഷ് ക​​ണ്ടെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.