എ​സ്എ​ൻ​ഡി​പി റാ​ന്നി യൂ​ണി​യ​ൻ പി​രി​ച്ചു​വി​ട്ടു
Monday, August 21, 2017 12:15 PM IST
റാ​ന്നി: എ​സ്എ​ൻ​ഡി​പി യോ​ഗം റാ​ന്നി യൂ​ണി​യ​ൻ പി​രി​ച്ചു​വി​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഉ​ത്ത​ര​വി​റ​ക്കി. നി​ല​വി​ലു​ള്ള ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൗ​ൺ​സി​ലും യൂ​ണി​യ​ൻ ക​മ്മി​റ്റി​യു​മാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

പ​ക​രം ശ്രീ​കു​മാ​ർ ശ്രീ​പാ​ദം - ചെ​യ​ർ​മാ​ൻ, സി.​എ​ൻ. വി​ക്ര​മ​ൻ -ക​ൺ​വീ​ന​ർ, എം.​എ​സ്. ബി​ജു​കു​മാ​ർ - ക​മ്മി​റ്റി​യം​ഗം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.


സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട്, യോ​ഗം നി​യ​മാ​വ​ലി​ക​ളു​ടെ ലം​ഘ​നം എ​ന്നി​വ​യാ​ണ് ഇ​പ്പോ​ഴ​ത്തെ പി​രി​ച്ചു​വി​ട​ലി​നു കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. റാ​ന്നി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യു​ടെ 2016 ഡി​സം​ബ​റി​ലെ ക​ത്തും പി.​ആ​ർ. അ​ജ​യ​കു​മാ​റി​ന്‍റെ പ​രാ​തി​യും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.