ഒ​ന്ന​ര​ വ​യ​സു​കാ​ര​ിയും ര​ണ്ട​ര​ വ​യ​സു​കാ​ര​നും ഇ​ന്നു ഹ​ജ്ജി​നു തി​രി​ക്കും
Monday, August 21, 2017 12:21 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി വ​​​ഴി ഒ​​​ന്ന​​​ര വ​​​യ​​​സു​​​കാ​​​രി​​​യും ര​​​ണ്ട​​​ര വ​​​യ​​​സു​​​കാ​​​ര​​​നും ഉ​​ൾ​​പ്പെ​​ടു​​ന്ന സം​​ഘം ഇ​​​ന്നു യാ​​​ത്രതി​​രി​​ക്കും. ത​​​ല​​​ശ്ശേ​​​രി പാ​​​നൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മു​​​സ്ത​​​ഫ, ന​​​സീ​​​റ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ ഒ​​​ന്ന​​​ര വ​​​യ​​​സു​​​ള്ള ഫാ​​​ത്തി​​​മ ഷ​​​ഹ്റ മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം ഇ​​​ന്നു രാ​​​വി​​​ലെ 7.10ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന വി​​​മാ​​​ന​​​ത്തി​​​ൽ യാ​​​ത്ര​​​യാ​​​കും. ക​​​ണ്ണൂ​​​ർ ത​​​ല​​​ശേ​​​രി സ്വ​​​ദേ​​​ശി ചെ​​​റാം​​​കോ​​​ട്ട് അ​​​ബ്ദു​​​ൾ റ​​​സാ​​​ക്ക്-​​​ഫ​​​സീ​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ ര​​ണ്ട​​ര വ​​യ​​സു​​ള്ള മു​​​ഹ​​​മ്മ​​​ദ് മു​​​സ്ത​​​ഫ​​​യും ഇ​​​ന്നു യാ​​​ത്ര​​​യാ​​​കും.

ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം 5.15ന് ​​​യാ​​​ത്ര തി​​​രി​​​ക്കു​​​ന്ന സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​രു​​​ടെ യാ​​​ത്ര. ര​​​ണ്ട് വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മാ​​​യ കു​​​ട്ടി​​​ക​​​ളെ ഹ​​​ജ്ജ് യാ​​​ത്ര​​​യി​​​ൽ കൂ​​​ട്ട​​​ണ​​​മെ​​​ങ്കി​​​ൽ മു​​​ഴു​​​വ​​​ൻ തു​​​ക​​​യും അ​​​ട​​​യ്ക്കേ​​​ണ്ടിവ​​​രും. മൂ​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 900 പേ​​​ർ ഇ​​​ന്ന​​​ലെ യാ​​​ത്രതി​​​രി​​​ച്ചു. 26 വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 7,800 പേ​​​രാ​​​ണ് സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി വ​​​ഴി ഇ​​​ന്ന​​​ലെ വ​​​രെ യാ​​​ത്ര​​​യാ​​​യ​​​ത്. ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 600 പേ​​​ർ കൂ​​​ടി ഇ​​​ന്നു യാ​​​ത്ര​​​യാ​​​കും. നെ​​​ടു​​​മ്പാ​​​ശേ​​​യി​​​ൽ നി​​​ന്ന് 13 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ഇ​​​നി ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. ഈ ​​​മാ​​​സം 26ന് ​​അ​​​വ​​​സാ​​​ന വി​​​മാ​​​നം യാ​​​ത്ര​​​യാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.