സി​ക്കി​മി​ൽ ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
സി​ക്കി​മി​ൽ ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച  യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Monday, August 21, 2017 12:32 PM IST
മ​ല്ല​പ്പ​ള്ളി: സി​ക്കി​മി​ൽ മു​ന്നൂ​റ​ടി താ​ഴ്ച​യി​ലേ​ക്കു ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.

ആ​നി​ക്കാ​ട് മു​ക്കാ​ട്ട് വി​ജ​യ​രാ​ജ​ൻ നാ​യ​രു​ടെ മ​ക​ൻ പ്ര​വീ​ൺ വി. ​നാ​യ​രാണ് (24) മരിച്ചത്. ക​ഴി​ഞ്ഞ 18-ന് ​രാ​വി​ലെ 11.45-ന് ​സി​ക്കിം നാ​ഷ​ണ​ലൈ​സ്ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് നോ​ർ​ത്ത് സി​ക്കിം ജി​ല്ല​യി​ലെ അ​ഭിം​താ​ങ്ങി​ന് സ​മീ​പം ഗാ​ങ്ങ് ടോ​ക്ക് മം​ഗേ​ൻ റോ​ഡി​ൽ​നി​ന്നു മു​ന്നൂ​റ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​റ്റു മൂ​ന്നു​പേ​ർ മ​രി​ക്കു​ക​യും നാ​ല്പ​തോ​ളം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സി​ക്കി​മി​ലെ സ്കൂ​ളി​ൽ പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യി​രു​ന്ന വി​ജ​യ​രാ​ജ​ൻ നാ​യ​ർ ക​ഴി​ഞ്ഞ​മാ​സം ജോ​ലി​യി​ൽ​നി​ന്നും വി​ര​മി​ച്ചി​രു​ന്നു. പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഭാ​ര്യ പ്ര​മീ​ള​യും മ​ക​ൻ പ്ര​വീ​ണു​മൊ​ത്ത് ഓ​ഫീ​സ് രേ​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി വീ​ണ്ടും സി​ക്കി​മി​ൽ പോ​യ​താ​യി​രു​ന്നു. പ്ര​വീ​ൺ മെ​ക്കാ​നി​ക്ക​ൽ എ​ൻ‌​ജി​നി​യ​റിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. അ​മ്മ: പ്ര​മീ​ള (വാ​യ്പൂ​ര് ആ​ഞ്ജ​നേ​യ സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​രം സ്കൂ​ൾ അ​ധ്യാ​പി​ക) കു​ള​ത്തൂ​ർ ച​ക്കാ​ല​യി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ൻ: പ്ര​ണ​വ് വി. ​നാ​യ​ർ.


അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പി​താ​വ് വി​ജ​യ​രാ​ജ​ൻ നാ​യ​രും അ​വി​ടെ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തു​മ​ണി​യോ​ടെ വി​മാ​ന​മാ​ർ​ഗം നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം പു​ല​ർ​ച്ചെ​യോ​ടെ ആ​നി​ക്കാ​ട്ടു​ള്ള വ​സ​തി​യി​ലെ​ത്തി​ക്കും.സം​സ്കാ​രം ഇ​ന്നു 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.