ചെ​റു​വ​ള്ളം മു​ങ്ങി ഗൃ​ഹ​നാ​ഥ​നെ കാ​യ​ലി​ൽ കാ​ണാ​താ​യി
Monday, August 21, 2017 12:32 PM IST
മ​ങ്കൊ​ന്പ്: ആ​റി​നു കു​റു​കെ ചെ​റു​വ​ള്ള​ത്തി​ൽ തു​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നി​ടെ വ​ള്ളം മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗൃ​ഹ​നാ​ഥ​നെ കാ​ണാ​താ​യി. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15-ാംവാ​ർ​ഡി​ൽ ചെ​ന്പും​പു​റം എ​രു​മേ​ലി​ച്ചി​റ​വീ​ട്ടി​ൽ പ്ര​ഭാ​ക​ര​നെ(62)​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ വീ​ടി​നു മു​ൻ​വ​ശ​ത്തു​ള്ള പൂ​ക്കൈ​ത​യാ​റ്റി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​റി​നു മ​റു​ക​ര​യി​ലു​ള്ള ബ​ന്ധു​വി​നെ കാ​ണു​ന്ന​തി​നാ​യി സ്വ​ന്തം ഫൈ​ബ​ർ വ​ള്ള​ത്തി​ൽ മ​റു​ക​ര​യി​ലേ​ക്ക് പോ​ക​വേ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പെ​ടു​ക​യും ഈ ​സ​മ​യ​ത്ത് അ​തു​വ​ഴി വ​ന്ന ഹൗ​സ്ബോ​ട്ടി​ന്‍റെ ഓ​ള​ത്തി​ൽ​പെട്ട് വ​ള്ളം മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.


അ​പ​ക​ടം ന​ട​ന്ന​ത് ക​ര​യി​ൽ​നി​ന്നു ഏ​റെ ദൂ​രെ​യാ​യ​തി​നാ​ൽ ക​ണ്ടുനി​ന്ന​വ​ർ​ക്ക് ര​ക്ഷ​പ്പ​ടു​ത്താ​നാ​യി​ല്ല. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് നെ​ടു​മു​ടി, പു​ന്ന​പ്ര സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സും, ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ​ന്ധ്യ​വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.