ജീ​പ്പ് ബൈ​ക്കി​ലി​ടി​ച്ച് അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു
ജീ​പ്പ് ബൈ​ക്കി​ലി​ടി​ച്ച് അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു
Monday, August 21, 2017 12:32 PM IST
ചെ​റു​തോ​ണി: റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​മാ​യി​ വ​ന്ന ജീ​പ്പ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു. കു​ഴി​ത്തൊ​ളു പു​ള്ളോ​ലി​ക്ക​ല്‍ കെ.​ആ​ര്‍.​ഗോ​പിയാണ് (42) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ത​ടി​യ​മ്പാ​ട് അ​മ്പ​ല​ത്തി​നു​ മു​ന്നി​ലെ വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ണ്ണ​പ്പു​റം ഗ​വ​ണ്‍മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ ടെ​ക്‌​നി​ക്ക​ല്‍ വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​ണ് ഗോ​പി.

സ്‌​കൂ​ളി​ല്‍നി​ന്നു ബൈ​ക്കി​ല്‍ ചെ​റു​തോ​ണി​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ത​ടി​യ​മ്പാ​ടു​നി​ന്നു റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​മാ​യി മു​ള​കു​വ​ള്ളി​ക്ക് പോ​വു​ക​യാ​യി​രു​ന്ന മു​ള​കു​വ​ള്ളി​യി​ലെ റേ​ഷ​ന്‍ക​ട ഉ​ട​മ കു​ത്ത​നാ​പി​ള്ളി​ല്‍ ബേ​ബി​യു​ടെ ജീ​പ്പാ​ണ് ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് ജീ​പ്പ് നി​ര്‍ത്താ​തെ ഓ​ടി​ച്ചു​പോ​വു​ക​യും തൊ​ട്ട​ടു​ത്തു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ല്‍ വാ​ഹ​ന​മു​പേ​ക്ഷി​ച്ച് ബേ​ബി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.


ബൈ​ക്കി​ല്‍നി​ന്നു തെ​റി​ച്ചു​വീ​ണ ഗോ​പി​യു​ടെ ത​ല റോ​ഡി​ല്‍ ശ​ക്തി​യാ​യി അ​ടി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രി​ക്കേ​റ്റ ഗോ​പി​യ ഉ​ട​ന്‍ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ നി​ഷ ഇ​ടു​ക്കി കാ​ര്‍ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​വ​ര്‍ക്ക് ര​ണ്ടു​വ​യ​സു​ള്ള ഒ​രു ആ​ണ്‍കു​ട്ടി​യു​മു​ണ്ട്. ചെ​റു​തോ​ണി വെ​ള്ള​ക്ക​യ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഈ​സ്ഥ​ല​ത്ത് ഇ​തി​നു​മു​മ്പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ​യാ​ണി​വി​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.