വിനീത ടീച്ചറിന്‍റെ കൈത്താങ്ങ് അവശത വകവയ്ക്കാതെ
വിനീത ടീച്ചറിന്‍റെ കൈത്താങ്ങ് അവശത വകവയ്ക്കാതെ
Wednesday, August 23, 2017 12:24 PM IST
എ​​​​ട​​​​ത്വാ: ആ​​​​ഴ​​​​മേ​​​​റി​​​​യ തോ​​​​ട്ടി​​​​ലെ ക​​​​യ​​​​ത്തി​​​​ൽ മു​​​​ങ്ങിത്താ​​​​ഴ്ന്ന ആ​​​​ദ​​​​ർ​​​​ശി​​​​നെ​​​​യും ര​​​​ക്ഷ​​​​ക​​​​നാ​​​​യി ചാ​​​​ടി​​​​യ എ. ​​​​ക​​​​ണ്ണ​​​​നെ​​​​യും ക​​​​ര​​​​യ്ക്കെത്തി​​​​​​​​ച്ച സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ൽ​​​​പി സ്കൂ​​​​ൾ ന​​​​ഴ്സ​​​​റി വി​​​​ഭാ​​​​ഗം അ​​​​ധ്യാ​​​​പി​​​​ക വി​​​​നീ​​​​ത സി​​​​നു ര​​​​ക്ഷ​​​​ക​​​​യാ​​​​യ​​​​തു ത​​​​ന്‍റെ അ​​​​വ​​​​ശ​​​​ത​​​​ക​​​​ൾ പോ​​​​ലും മ​​​​റ​​​​ന്ന്.
നട്ടെല്ലിലെ ഒ​​​​രു അ​​​​സ്ഥി നീ​​​​ക്കി പ​​​​ക​​​​രം കൃത്രിമ സംവിധാനം ഘ​​​​ടി​​​​പ്പി​​​​ച്ച ടീച്ചറിനു ക​​​​ഴു​​​​ത്തു തി​​​​രി​​​​ക്കാ​​​​നും ഭാ​​​​രം ഉ​​​​യ​​​​ർ​​​​ത്താ​​​​നും സാ​​​​ധി​​​​ക്കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​ണ്.

വെ​​​​ള്ള​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​ത്താ​​​​ണ ആ​​​​ദ​​​​ർ​​​​ശി​​​നെ തോ​​​​ളി​​​​ലേ​​​​റ്റി കരയ് ക്കെത്തിക്കുന്നതിനിടെ ക​​​​ണ്ണ​​​​ന്‍റെ കൈ​​​​കാ​​​​ലു​​​​ക​​​​ൾ ത​​​​ള​​​​ർ​​​​ന്നി​​​​രു​​​​ന്നു. ന​​​​ദി​​​​യി​​​​ലെ സം​​​​ര​​​​ക്ഷ​​​​ണ ഭി​​​​ത്തി ത​​​ട​​​സ​​​മാ​​​യ​​​തോ​​​ടെ മുന്നോട്ടുപോ കാനാകാതെ ക​​​​ണ്ണ​​​​ൻ അ​​​​ല​​​​റി​​​​വി​​​​ളി​​​​ച്ചു. ക​​​​ണ്ണ​​​​ന്‍റെ നി​​​​ല​​​​വി​​​​ളി​​​​കേ​​​​ട്ടാണ് ടീച്ചർ ഓടിയെത്തിയത്. ആ​​​​ദ​​​​ർ​​​​ശും ക​​​​ണ്ണ​​​​നും വീ​​​​ണ്ടും താ​​​​ഴ്ന്നു പോ​​​​കു​​​​ന്ന​​​തു കണ്ട ടീച്ചർ ത​​​​ന്‍റെ അ​​​​സു​​​​ഖം പോ​​​​ലും മ​​​​റ​​​​ന്നു ഇ​​​വ​​​രെ ക​​​​ര​​​​യ്ക്കെ​​​​ത്തി​​​​ച്ചു.

കുട്ടികളെ കരയിലെത്തിക്കാ ൻ ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ടീച്ചറുടെ ക​​​​ഴു​​​​ത്തി​​​നു വീ​​​ണ്ടും പ്ര​​​ശ്ന​​​മാ​​​യി​​​ട്ടു​​​ണ്ട്.

സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ൽ​​​​പി സ്കൂ​​​​ളി​​​​ൽ വി​​​​നീ​​​​ത​​​യെ​​​​യും ക​​​​ണ്ണ​​​​നെ​​​​യും അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കാ​​​​നാ​​​​യി പ്ര​​​​ധാ​​​​നാ​​​​ധ്യാ​​​​പി​​​​ക ബീ​​​​നാ തോ​​​​മ​​​​സ് ക​​​​ള​​​​ങ്ങ​​​​ര​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ സ്കൂ​​​​ളി​​​​ൽ അ​​​​നു​​​​മോ​​​​ദ​​​​ന​​​​യോ​​​​ഗം ന​​​​ട​​​​ത്തി.

എ​​​​ട​​​​ത്വാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ടെ​​​​സി ജോ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. പി​​​​ടി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​യ​​​​ൻ ജോ​​​​സ​​​​ഫ് പു​​​​ന്ന​​​​പ്ര അ​​​​ധ്യ​​​​ക്ഷ​​​​ത​​​വ​​​​ഹി​​​​ച്ചു. അ​​​​ധ്യാ​​​​പ​​​​ക​​​​രാ​​​​യ ജി​​​​ജോ തോ​​​​മ​​​​സ്, അ​​​​രു​​​​ണ്‍, ജ​​​​സി മാ​​​​ത്യു, അ​​​​ഞ്ജ​​​​ലി, പ്രീ​​​​മി, ജി​​​​സ് റോ​​​​സ്, നി​​​​ഷ ആ​​​​ൻ​​​​സി, അ​​​​ന്പി​​​​ളി, അ​​​​നു റോ​​​​ബി​​​​ൻ, സി​​​​ജി​​​​മോ​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.