ക​ണ്ണ​നെ തോ​ളി​ലേ​റ്റി സ​ഹ​പാ​ഠി​ക​ളു​ടെ അ​നു​മോ​ദ​നം
ക​ണ്ണ​നെ തോ​ളി​ലേ​റ്റി  സ​ഹ​പാ​ഠി​ക​ളു​ടെ അ​നു​മോ​ദ​നം
Wednesday, August 23, 2017 12:24 PM IST
എ​​​​ട​​​​ത്വാ: വെ​​​​ള്ള​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​ത്താ​​​​ണ കു​​​​രു​​​​ന്നി​​​​നെ ര​​​​ക്ഷി​​​​ച്ച ക​​​​ണ്ണ​​​​നെ തോ​​​​ളി​​​​ലേ​​​​റ്റി സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ൾ. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ആ​​​​ഴ​​​​മേ​​​​റി​​​​യ തോ​​​​ട്ടി​​​​ലെ ക​​​​യ​​​​ത്തി​​​​ൽ മു​​​​ങ്ങിത്താഴ്ന്ന സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ൽ​​​​പി സ്കൂ​​​​ൾ ര​​​​ണ്ടാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി ആ​​​​ദ​​​​ർ​​​​ശി​​​​ന്‍റെ ര​​​​ക്ഷ​​​​ക​​​​നാ​​​​യി എ​​​​ത്തി​​​​യ എ​​​​ട​​​​ത്വാ സെ​​​​ന്‍റ് അ​​​​ലോ​​​​ഷ്യ​​​​സ് സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി എ. ​​​​ക​​​​ണ്ണ​​​​നെ​ തോ​​​​ളി​​​​ലേ​​​​റ്റി നൃ​​​​ത്തം ചെയ്താണു സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ൾ ആ​​​​ഹ്ലാദം പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്. സെ​​​​ന്‍റ് അ​​​​ലോ​​​​ഷ്യ​​​​സ് ഹൈ​​​​സ്കൂ​​​​ൾ പി​​​​ടി​​​​എ​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന അ​​​​നു​​​​മോ​​​​ദ​​​​ന ച​​​​ട​​​​ങ്ങാ​​​യി​​​രു​​​ന്നു രം​​​ഗം.

മ​​​ക​​​നെ മ​​​ര​​​ണ​​​ത്തി​​​ന്‍റെ വ​​​ക്ക​​​ിൽ​​​നി​​​ന്നു ര​​​​ക്ഷി​​​​ച്ച ദൈ​​​​വ​​​​ത്തി​​​​നു ന​​​​ന്ദി അ​​​​ർ​​​​പ്പി​​​​ച്ചു നി​​​​റ​​​​ക​​​​ണ്ണു​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്തി​​​​യ ആ​​​​ദ​​​​ർ​​​​ശി​​​​ന്‍റെ പി​​​​താ​​​​വ് ഷാ​​​​ജി​​​​യും ക​​​​ണ്ണ​​​​നെ നെ​​​​റ്റി​​​​യിൽ ചും​​​​ബി​​​​ച്ചു ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ച്ചു. ഈ ​​​​സ​​​​മ​​​​യം സ്കൂ​​​​ളി​​​​ലെ​​​​ത്തി​​​​യ ആ​​​​ദ​​​​ർ​​​​ശ് എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും മ​​​​ധു​​​​ര​​​​വും ന​​​ൽ​​​കി.

മാ​​​​നേ​​​​ജ​​​​ർ ഫാ.​​​ജോ​​​​ണ്‍ മ​​​​ണ​​​​ക്കു​​​​ന്നേ​​​​ൽ അ​​​​നു​​​​മോ​​​​ദ​​​​ന​​​​ യോ​​​​ഗം ഉ​​​​ദ്ഘാ​​​​ട​​​​നം​​​ചെ​​​​യ്തു. പി​​​​ടി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ജോ​​​​ണ്‍​സ​​​​ണ്‍ വി. ​​​​ഇ​​​​ടി​​​​ക്കു​​​​ള അ​​​​ധ്യ​​​​ക്ഷ​​​​ത​​​വ​​​​ഹി​​​​ച്ചു. പ്ര​​​​ധാ​​​​നാ​​​​ധ്യാ​​​​പ​​​​ക​​​​ൻ തോ​​​​മ​​​​സ്കു​​​​ട്ടി മാ​​​​ത്യു, സീ​​​​നി​​​​യ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഏ​​​​ലി​​​​യാ​​​​മ്മ ജോ​​​​സ​​​​ഫ്, സ്റ്റാ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​സ് ജെ. ​​​​വെ​​​​ട്ടി​​​​യി​​​​ൽ, പി​​​​ടി​​​​എ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​സു​​​​കു​​​​ട്ടി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, എം​​​​പി​​​​ടി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് മേ​​​​ഴ്സി സോ​​​​ണി, ബി​​​​ജി വ​​​​ർ​​​​ഗീ​​​​സ്, ഷാ​​​​ജി ജോ​​​​സ​​​​ഫ്, സേ​​​​വ്യ​​​​ർ മാ​​​​ത്യു, ജി​​​​നു വ​​​​ർ​​​​ഗീ​​​​സ്, സി. ​​​​മി​​​​ഥു​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


ആ​​​​ദ​​​​ർ​​​​ശി​​​​നെ ര​​​​ക്ഷി​​​​ക്കുന്നതി നിടെ അ​​​​വ​​​​ശ​​​​നാ​​​​യെ​​​​ങ്കി​​​​ലും ആ​​​​ദ​​​​ർ​​​​ശ​​​​ിനെ തോ​​​​ളി​​​​ലേ​​​​റ്റി ക​​​​ണ്ണ​​​​ൻ ക​​​​ര​​​​യ്ക്കു സ​​​​മീ​​​​പം പി​​​​ടി​​​​ച്ചു​​​നി​​​​ന്നു.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ശ​​​​ബ്ദം കേ​​​​ട്ട് ഓ​​​​ടി​​​​യെ​​​​ത്തി​​​​യ സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ൽ​​​​പി സ്കൂ​​​​ൾ അ​​​​ധ്യാ​​​​പി​​​​ക​​​​ ആ​​​​യ വി​​​​നീത സി​​​​നു ക​​​​ൽ​​​​ക്കെ​​​​ട്ടി​​​നു സ​​​​മീ​​​​പം എ​​​​ത്തി​​​​യ ഇ​​​​രു​​​​വ​​​​രെ​​​​യും ക​​​​ര​​​​യി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചു ക​​​​യ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ആ​​​​ന്‍റ​​​​പ്പ​​​​ൻ അ​​​​ന്പി​​​​യാ​​​​യം മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ജ​​​​ലോ​​​​ത്സ​​​​വ സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ സി​​​​നു രാ​​​​ധേ​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ര്യ​​​​യാണ് വിനീത.

31നു 10​​​​ന് എ​​​​ട​​​​ത്വാ പൗ​​​​രാ​​​​വ​​​​ലി​​​​യു​​​​ടെ​​​​യും വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ്കൂ​​​​ൾ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​നു​​​​മോ​​​​ദ​​​​ന സ​​​​മ്മേ​​​​ള​​​​നം പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ടെ​​​​സി ജോ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം​​​ചെ​​​​യ്യും.

ക​​​​ണ്ണ​​​​നെ രാ​​​ഷ്‌​​​ട്ര​​​പ​​​​തി​​​​യു​​​​ടെ ധീ​​​​ര​​​​ത​​​​യ്ക്കു​​​​ള്ള അ​​​​വാ​​​​ർ​​​​ഡി​​​​നു ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യാ​​​​ൻ ന​​​​ട​​​​പ​​​​ടി​ ആ​​​​രം​​​​ഭി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.