ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന; മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ലേ​ക്ക് ഇ​ന്നു മാ​ർ​ച്ച്
Wednesday, August 23, 2017 12:40 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കേ​​​ര​​​ള ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ടീ​​​ച്ചേ​​​ഴ്സ് യൂ​​​ണി​​​യ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി മേ​​​ഖ​​​ല​​​യോ​​​ടു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​ഗ​​​ണ​​​ന​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്ന് മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, ചെ​​​ങ്ങ​​​ന്നൂ​​​ർ മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് മാ​​​ർ​​​ച്ച് . രാ​​​വി​​​ലെ പ​​​ത്തി​​​ന് മ​​​ല​​​പ്പു​​​റ​​​ത്ത് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി മാ​​​ർ​​​ച്ചി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലെ 1000 അ​​​ധ്യാ​​​പ​​​ക​​​ത​​​സ്തി​​​ക​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ക, ജൂ​​​ണി​​​യ​​​ർ അ​​​ധ്യാ​​​പ​​​ക​​​രെ സീ​​​നി​​​യ​​​ർ ആ​​​ക്കി​​​യു​​​ള്ള മു​​​ൻ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ സാ​​​ധ്യ​​​ത​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​മാ​​​രു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ്ര​​​മോ​​​ഷ​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, ഓ​​​ണ​​പ്പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ച്ചി​​​ട്ടും അ​​​ധ്യാ​​​പ​​​ക സ്ഥ​​​ലം​​​മാ​​​റ്റം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​തി​​​രി​​​ക്കു​​​ക, തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് നി​​​സാ​​​ർ ചേ​​​ലേ​​​രി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സ​​​ന്തോ​​​ഷ്, ട്ര​​​ഷ​​​ർ സി.​​​ടി.​​​പി. ഉ​​​ണ്ണി​​​മൊ​​​യ്തി​​​ൻ, കെ.​​​ടി. അ​​​ബ്ദു​​​ൾ ല​​​ത്തീ​​​ഫ്, ഒ. ​​​ഷൗ​​​ക്ക​​​ത്ത​​​ലി, വി.​​​കെ. അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​ൻ, മു​​​ഹ​​​മ്മ​​​ദ​​​ലി വി​​​ള​​​ക്കോ​​​ട്ടൂ​​​ർ, യു. ​​​സാ​​​ബു, എ.​​​കെ. അ​​​ജീ​​​ബ്, സ​​​ജി ജോ​​​സ​​​ഫ്, പി.​​​എ. ഗ​​​ഫൂ​​​ർ എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​ച്ചി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.