നദികൾ കരകവിഞ്ഞു
Sunday, September 17, 2017 1:13 PM IST
പ​​ത്ത​​നം​​തി​​ട്ട: ക​​ന​​ത്ത മ​​ഴ​​യി​​ൽ പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന ന​​ദി​​ക​​ളെ​​ല്ലാം ക​​ര​​ക​​വി​​ഞ്ഞു. പ​​ന്പ, അ​​ച്ച​​ൻ​​കോ​​വി​​ൽ ന​​ദി​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പു​​യ​​ർ​​ന്ന​​തി​​നേ​ത്തു​​ട​​ർ​​ന്ന് തീ​​ര​​പ്ര​​ദേ​​ശ​​ത്തെ വീ​​ടു​​ക​​ളി​​ലും റോ​​ഡു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി. ക​​ന​​ത്ത ​മ​​ഴ​​യി​​ൽ വീ​​ടു​​ക​​ൾ​​ക്കും കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്കും നാ​​ശ​​ന​​ഷ്ടം ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. ജി​​ല്ല​​യി​​ലെ സം​​ഭ​​ര​​ണി​​ക​​ളി​​ലും ജ​​ല​​നി​​ര​​പ്പു​​യ​​ർ​​ന്നു. മ​​ണി​​യാ​​ർ, പെ​​രു​​ന്തേ​​ന​​രു​​വി സം​​ഭ​​ര​​ണി​​ക​​ളു​​ടെ ഷ​​ട്ട​​ർ തു​​റ​​ന്നു​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. സം​​ഭ​​ര​​ണി​​ക​​ൾ നി​​റ​​ഞ്ഞ​​തോ​​ടെ​​യാ​​ണി​​ത്. പ​​ന്പ, ക​​ക്കാ​​ട്ടാ​​റ് തീ​​ര​​ങ്ങ​​ളി​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ ജാ​​ഗ്ര​​താ​ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.