ട്രാക്കിൽ മണ്ണിടിഞ്ഞു; ട്രെയിൻ തടസപ്പെട്ടു
ട്രാക്കിൽ മണ്ണിടിഞ്ഞു; ട്രെയിൻ തടസപ്പെട്ടു
Sunday, September 17, 2017 1:24 PM IST
കോട്ടയം: കോട്ടയത്തിനടുത്ത് ചിങ്ങവനത്ത് ക​​ന​​ത്ത മ​​ഴ​​യി​​ൽ റെ​​യി​​ൽ​​വേ മേ​​ൽപ്പാല​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണ ഭി​​ത്തി ഇ​​ടി​​ഞ്ഞു ട്രാ​​ക്കി​​ലേ​​ക്കു വീ​​ണു. തൊ​​ട്ടു​​പി​​ന്നാ​​ലെ വ​​ന്ന പു​​ന​​ലൂ​​ർ ഗു​​രു​​വാ​​യൂ​​ർ പാ​​സ​​ഞ്ച​​ർ ട്രെ​​യി​​ൻ അ​​പ​​ക​​ട​​ത്തി​​ൽ​നി​​ന്നു ത​​ല​​നാ​​രി​​ഴ​​യ്ക്കാണു ര​​ക്ഷ​​പ്പെ​​ട്ടത്.
ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30നു ​​കോ​​ട്ട​​യ​​ത്തി​​നും ചി​​ങ്ങ​​വ​​ന​​ത്തി​​നും ഇ​​ട​​യി​​ലു​​ള്ള പൂ​​വ​​ന്തു​​രു​​ത്ത് റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​ന​​ടി​​യി​​ലേ​​ക്കാ​​ണു സം​​ര​​ക്ഷ​​ണ ഭി​​ത്തി ഇ​​ടി​​ഞ്ഞുവീ​​ണു ക​​രി​​ങ്ക​​ല്ലു​​ക​​ളും മ​​ണ്ണും ട്രാ​​ക്കി​​ലേ​​ക്കു പ​​തി​​ച്ച​​ത്. ഈ ​​സ​​മ​​യം വ​​ന്ന ട്രെ​​യി​​ൻ ട്രാ​​ക്കി​​ൽ വീ​​ണ ക​​രി​​ങ്ക​​ല്ലു​​ക​​ൾ തെ​​റി​​പ്പി​​ച്ചു മു​​ന്നോ​​ട്ടു പോ​​കു​​ക​​യാ​​യി​​രു​​ന്നു​​വെ​ന്നു ദൃ​​ക്സാ​​ക്ഷി​​ക​​ൾ പ​​റ​​ഞ്ഞു.തു​​ട​​ർ​​ന്ന് ര​​ണ്ടു മ​​ണി​​ക്കൂ​​ർ ഇ​​തു​​വ​​ഴി​​യു​​ള്ള ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.

സം​​ര​​ക്ഷ​​ണ ഭി​​ത്തി ഇ​​ടി​​ഞ്ഞുവീ​​ഴു​​ന്ന വ​​ലി​​യ ശ​​ബ്ദ​​വും ക​​രി​​ങ്ക​​ല്ലു​​ക​​ൾ തെ​​റി​​പ്പി​​ച്ച് ഓ​​ടു​​ന്ന ട്രെ​​യി​​നി​​ന്‍റെ ശ​​ബ്ദ​​വും കേ​​ട്ടു പ​​രി​​ഭ്രാ​​ന്ത​​രാ​​യി സ​​മീ​​പ​​വാ​​സി​​ക​​ൾ ഓ​​ടി​​ക്കൂ​​ടി. ഇ​​വ​​ർ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് കോ​​ട്ട​​യ​​ത്തു​നി​​ന്ന് എ​​ത്തി​​യ ഫ​​യ​​ർ​​ഫോ​​ഴ്സും റെ​​യി​​ൽ​​വേ ജീ​​വ​​ന​​ക്കാ​​രും പോ​​ലീ​​സും സ്ഥ​​ല​​ത്തെ​​ത്തി. പാ​​ള​​ത്തി​​ലേ​ക്കു വീ​​ണ പാ​​റ​​ക്ക​​ല്ലു​​ക​​ളും മ​​ണ്ണും ര​​ണ്ടു മ​​ണി​​ക്കൂ​​ർ നേ​​ര​​ത്തെ ശ്ര​​മ​​ഫ​​ല​​മാ​​യി നീ​​ക്കം ചെ​​യ്തു. സം​​ഭ​​വ​​ത്തെ​ത്തു​ട​​ർ​​ന്ന് ഈ ​​സ​​മ​​യം ഇ​​തു വ​​ഴി ക​​ട​​ന്നു പോ​​കേ​​ണ്ടി​​യിരു​​ന്ന കേ​​ര​​ള എ​​ക്സ്പ്ര​​സ് കോ​​ട്ട​​യ​​ത്തും ശ​​ബ​​രി എ​​ക്സ്പ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും പി​​ടി​​ച്ചി​​ട്ടു.


ആ​​ഴ്ച​​ക​​ൾ​​ക്ക് മു​​ൻ​​പ് ഈ ​​ഭാ​​ഗ​​ത്ത് ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ട്രെ​​യി​​നി​​നു മു​​ക​​ളി​​ലേ​ക്കു ഉ​​യ​​ര​​മു​​ള്ള തി​​ട്ട​​യി​​ൽ നി​​ന്നി​​രു​​ന്ന പു​​ളി​​മ​​രം ക​​ട​​പു​​ഴ​​കി വീ​​ണി​​രു​​ന്നു. എ​​ൻ​​ജി​​ന്‍റെ മു​​ക​​ളി​​ലേ​​ക്കു വീ​​ണ മ​​ര​​ത്തി​​ന്‍റെ ചി​​ല്ല​​ക​​ൾ ത​​ട്ടി ട്രെ​​യി​​നി​​ലേ​​ക്കു​​ള്ള വൈ​​ദ്യു​​ത ബ​​ന്ധം വേ​​ർ​​പ്പെ​​ട്ടി​​രു​​ന്നു. ക​​ന​​ത്ത മ​​ഴ​​യി​​ൽ ഇ​​നി​​യും മ​​ണ്ണി​ടി​​ച്ചി​​ൽ ഉ​​ണ്ടാ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ ഇ​​വി​​ടെ ഏ​​റെ​​യാ​​ണ്.

മേ​​ൽ​​പാ​​ല​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണ ഭി​​ത്തി ഇ​​ടി​​ഞ്ഞ​​തോ​​ടെ ഇ​​തി​​നു തൊ​​ട്ടു​ചേ​​ർ​​ന്നു​​ള്ള ഉ​​യ​​ര​​ത്തി​​ലു​​ള്ള മ​​ണ്‍​തി​​ട്ട ഇ​​ടി​​യാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ കൂ​​ടി​​യി​​രി​​ക്കു​​ക​​യാ​​ണ്. മേ​​ൽ​​പാ​​ല​​ത്തി​​ന​​ടി​​യി​​ൽ​നി​​ന്നു മ​​ണ്ണി​​ടി​​ഞ്ഞു വീ​​ണ​​തു പാ​​ല​​ത്തി​​ന്‍റെ നി​​ല​​നി​​ൽ​​പി​​നും ഭീ​​ഷ​​ണി​​യാ​​കു​​മോ​​യെ​​ന്ന പ​​രി​​ഭ്രാ​​ന്തി​​യി​​ലാ​​ണു ജ​​ന​​ങ്ങ​​ൾ. പാ​​ത ഇ​​ര​​ട്ടി​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​യി നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്ന ഭാ​​ഗ​​ങ്ങ​​ളി​​ൽ പ​​ണി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​കാ​​ൻ കാ​​ല​​താ​​മ​​സം എ​​ടു​​ക്കു​​ന്ന​​തി​​നാ​​ൽ വ​​ലി​​യ മ​​ണ്ണി​​ടി​​ച്ചി​​ൽ ഭീ​​ഷ​​ണി​​യാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.