മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ആ​ഗോ​ള അ​ല്മാ​യ സം​ഗ​മം നാ​ളെ
Monday, September 18, 2017 12:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ 87-ാം പു​​​ന​​​രൈ​​​ക്യ വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ത്തു​​​ന്ന 21-ാം ആ​​​ഗോ​​​ള അ​​​ല്മാ​​​യ സ​​​മ്മേ​​​ള​​​നം നാ​​​ളെ രാ​​​വി​​​ലെ അ​​​ടൂ​​​ർ, എം.​​​എം. വ​​​ർ​​​ക്കി ഹാ​​​ളി​​​ൽ (ഗ്രീ​​​ൻ​​​വാ​​​ലി ഓ​​​ഡി​​​റ്റോ​​​റി​​​യം) ന​​​ട​​​ക്കും. സ​​​ഭ​​​യു​​​ടെ എ​​​ല്ലാ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു​​​മു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

ഈ ​​​പു​​​ന​​​രൈ​​​ക്യ വാ​​​ർ​​​ഷി​​​ക ആ​​​ഘോ​​​ഷ​​​വേ​​​ള​​​യി​​​ൽ ധ്യാ​​​ന​​​ത്തി​​​നും പ​​​ഠ​​​ന​​​ത്തി​​​നും വി​​​ഷ​​​യ​​​മാ​​​ക്കു​​​ന്ന​​​ത് ഐ​​​ക്യ​​​ത്തി​​​ന്‍റെ സാ​​​ക്ഷി​​​ക​​​ളും വി​​​ശു​​​ദ്ധ​​​രു​​​ടെ സ​​​ഹ​​​പൗ​​​ര​​​രും എ​​​ന്ന പ്ര​​​മേ​​​യ​​​മാ​​​ണ്. എം​​​സി​​​എ യു​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ മു​​​ദ്രാ​​​വാ​​​ക്യം സം​​​ഘാ​​​ത പ്ര​​​യ​​​ത്ന​​​ത്തി​​​ന്‍റെ​​​യും ക​​​രു​​​ത​​​ൽ സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ​​​യും ചൈ​​​ത​​​ന്യ​​പ​​​ഥ​​​ത്തി​​​ലേ​​​ക്ക് എ​​​ന്ന​​​താ​​​ണ്.

20-ന് ​​​രാ​​​വി​​​ലെ എം​​​സി​​​എ സം​​​ഗ​​​മ സം​​​ഘാ​​​ട​​​ക സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ റ​​​വ. ഫോ​​​ർ​​​മീ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും സ​​​ഭാ​​​ത​​​ല സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ൻ​​​സ​​​ൻ കെ.​ ​​മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​ത​ വ​​​ഹി​​​ക്കു​​​ന്ന യോ​​​ഗം റി​​​ട്ട. ജ​​​സ്റ്റീ​​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
ഡോ. ​​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണം ന​​ട​​ത്തും. എം​​​സി​​​എ വൈ​​​ദി​​​ക ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, ചി​​​റ്റ​​​യം ഗോ​​​പ​​​കു​​​മാ​​​ർ എം​​​എ​​​ൽ​​​എ, കെ​​​സി​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ്, എം​​​സി​​​എ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ജെ.​​​ക്രി​​​സ്തു​​​ദാ​​​സ്, ബാ​​​ബു ക​​​ല്ലി​​​ങ്ക​​​ൽ, സ​​​ണ്ണി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ക്കും.


തു​​​ട​​​ർ​​​ന്ന് 11 ന് ​​​ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ റി​​​ട്ട.​ ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ് ’ഐ​​​ക്യ​​​ത്തി​​​ന്‍റെ സാ​​​ക്ഷി​​​ക​​​ളും വി​​​ശു​​​ദ്ധ​​​രു​​​ടെ സ​​​ഹ പൗ​​​ര​​​രും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ക്ലാ​​​സ് ന​​​യി​​​ക്കും. 12 മ​​​ണി​​​ക്ക് എം​​​സി​​​എ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ, ഉ​​​പ​​​ന്യാ​​​സ മ​​​ത്സ​​​ര വി​​​ജി​​​യ​​​ക​​​ൾ​​​ക്കു​​ള്ള സ​​​മ്മാ​​​നം, കെ​​​എം​​​ആ​​​ർ​​​എം- മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് വി​​​ദ്യാ​​​നി​​​ധി, കെ​​​എം​​​ആ​​​ർ​​​എം - മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് വി​​​ദ്യാ​​​ശ്രീ പു​​​ര​​​സ്കാ​​​രം എ​​​ന്നി​​​വ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ വി​​ത​​ര​​ണം ചെ​​യ്യും. യോ​​​ഗ​​​ത്തി​​​ൽ കെ​​​എം​​​ആ​​​ർ​​​എം പ്ര​​​സി​​​ഡ​​​ന്‍റ് ഐ​​​സ​​​ക് ക​​​ട​​​കം​​​പ​​​ള്ളി​​​യി​​​ൽ അ​​​നു​​​മോ​​​ദ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

അ​​​ല്മാ​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി ഫാ. ​​​ഹോ​​​ർ​​​മീ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റാ​​​യി ജെ. ​​​ക്രി​​​സ്തു​​​ദാ​​​സ്, ജോ​​​യി​​​ന്‍റ് ക​​​ണ്‍​വീ​​​ന​​​ർ​​​മാ​​​രാ​​​യി എ​​​ൻ.​ ധ​​​ർ​​​മ​​​രാ​​​ജ്, റെ​​​ജി​​​മോ​​​ൻ വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.