കണ്ണന്താനം വെല്ലുവിളിക്കുന്നു: മദ്യവിരുദ്ധ വിശാല സഖ്യം
Monday, September 18, 2017 12:39 PM IST
കോ​ട്ട​യം: സ​ർ​ക്കാ​രു​ക​ൾ സ​മ്മ​തി​ച്ചാ​ൽ ഇ​ന്ധ​ന​വും മ​ദ്യ​വും ജി​എ​സ്ടി​ക്കു കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ണ്‍സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം മ​ദ്യ​ത്തി​ന്‍റെ ഇ​ര​ക​ളോ​ടും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു കേ​ര​ള മ​ദ്യ​വി​രു​ദ്ധ വി​ശാ​ല​സ​ഖ്യം.

വാ​ഹ​ന ഇ​ന്ധ​നം ജി​എ​സ്ടി​ക്കു കീ​ഴി​ൽ വ​ന്നാ​ൽ പെ​ട്രോ​ളും ഡീ​സ​ലും നേ​ർ​പ​കു​തി വി​ല​യ്ക്കു വി​ല്ക്കു​വാ​ൻ ക​ഴി​യു​മാ​യി​രി​ക്കാം. ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല കു​റ​യു​ന്ന​തി​ന്‍റെ പേ​രി​ൽ ഉ​പ​ഭോ​ഗം വ​ർ​ധി​ക്ക​ണ​മെ​ന്നി​ല്ല. മ​ദ്യ​വും ജി​എ​സ്ടി​ക്കു കീ​ഴി​ൽ വ​ന്ന് പ​കു​തി വി​ല​യ്ക്ക് വി​ല്ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ ഉ​പ​ഭോ​ഗം വ​ർ​ധി​ക്കു​ക​യും മ​ദ്യ​പ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ക​യും ചെ​യ്യും. ഇ​തു നാ​ടി​നു ഭീ​ഷ​ണി​യാ​ണ്. മ​ദ്യാ​സ​ക്തി രോ​ഗ​മാ​ക​യാ​ൽ വി​ല​കു​റ​യു​ക​യും ല​ഭ്യ​ത വ​ർ​ധിക്കു​ക​യും ചെ​യ്താ​ൽ ഉ​പ​ഭോ​ഗം വ​ർ​ധി​ക്കും.


മ​ദ്യ​വി​രു​ദ്ധ വി​ശാ​ല​സ​ഖ്യ​ത്തി​ന്‍റെ സ​മ​ര​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടും കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി ടൂ​റി​സ​വും മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​തി​രു​ന്ന​ത് പ​ഴ​യ ലാ​വ​ണ​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​തി​രി​ക്കാ​നാ​വാം. ഈ ​വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഒ​രു​വാ​ക്ക് ഉ​രി​യാ​ടാ​തി​രു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും കേ​ര​ള മ​ദ്യ​വി​രു​ദ്ധ വി​ശാ​ല​സ​ഖ്യം ജ​ന​റ​ൽ ക​ണ്‍വീ​ന​റും കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​സാ​ദ് കു​രു​വി​ള പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.