പു​തി​യ ന​ടീ​ൽ മി​ശ്രി​ത​വു​മാ​യി കൃ​ഷി വി​ജ്ഞാ​നകേ​ന്ദ്രം
Tuesday, September 19, 2017 1:51 PM IST
കൊ​​​ച്ചി: മ​​​ണ്ണി​​​ല്ലാ​​​തെ​​​യും ജൈ​​​വ​​​കൃ​​​ഷി ചെ​​​യ്യാ​​​വു​​​ന്ന പു​​​തി​​​യ ന​​​ടീ​​​ൽ മി​​​ശ്രി​​​തം എ​​​റ​​​ണാ​​​കു​​​ളം കൃ​​​ഷി വി​​​ജ്ഞാ​​​ന കേ​​​ന്ദ്രം വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്തു. പ​​​ഞ്ച​​​സാ​​​ര മി​​​ല്ലു​​​ക​​​ളി​​​ൽ​​​നി​​​ന്നു പു​​​റം​​​ത​​​ള്ളു​​​ന്ന പ്രെ​​​സ്മ​​​ഡ് എ​​​ന്ന ഉ​​​പോ​​​ത്പ​​​ന്നം ക​​​ന്പോ​​​സ്റ്റ് ചെ​​​യ്താ​​​ണു മ​​​ണ്ണി​​​നു പ​​​ക​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന പു​​​തി​​​യ മി​​​ശ്രി​​​തം ഉ​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

മ​​​ണ്ണി​​​നു പ​​​ക​​​ര​​​മാ​​​യി നി​​​ല​​​വി​​​ൽ പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ള്ള ച​​​കി​​​രി​​​ച്ചോ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള മി​​​ശ്രി​​​ത​​​ങ്ങ​​​ളി​​​ൽ വേ​​​രു​​​പി​​​ടി​​​ത്തം ബു​​​ദ്ധി​​​മു​​​ട്ടാ​​കു​​ന്ന​​തു ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണു പു​​​ത്ത​​​ൻ മി​​​ശ്രി​​​തം രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​​ഞ്ച് കി​​​ലോ​​ഗ്രാം പ്ര​​​സ്മ​​​ഡ്, 2.5 കി​​​ലോ​​ഗ്രാം ചാ​​​ണ​​​ക​​​പ്പൊ​​​ടി, 2.5 കി​​​ലോ​​ഗ്രാം ച​​​കി​​​രി​​​ച്ചോ​​​ർ എ​​​ന്നി​​​വ ഡോ​​​ള​​​മൈ​​​റ്റ്, സ്യൂ​​​ഡോ​​​മൊ​​​ണാ​​​സ്, വേ​​​പ്പി​​​ൻ പി​​​ണ്ണാ​​​ക്ക് എ​​​ന്നി​​​വ ചേ​​​ർ​​​ത്തു​​​ണ്ടാ​​​ക്കു​​​ന്ന മി​​​ശ്രി​​​തം പോ​​​ഷ​​​ക സ​​​ന്പു​​​ഷ്ട​​​വും പ​​​ല​​​ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​തു​​​മാ​​​ണ്.
കൃ​​​ഷി വി​​​ജ്ഞാ​​​ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക പി​​​ന്തു​​​ണ​​​യോ​​​ടെ വൈ​​​പ്പി​​​ൻ ഹ​​​രി​​​ശ്രീ സ്വ​​​യം സ​​​ഹാ​​​യ സം​​​ഘം പു​​തി​​യ​​മി​​​ശ്രി​​​തം വി​​​ൽ​​​പ​​​ന​​​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി​​യി​​ട്ടു​​ണ്ട്. പ​​​ത്ത് കി​​​ലോ​​​യു​​​ടെ പാ​​​യ്ക്ക​​​റ്റു​​​ക​​​ളാ​​​യാ​​​ണു ല​​​ഭി​​​ക്കു​​​ക. മ​​​ണ്ണി​​​ല്ലാ മി​​​ശ്രി​​​ത​​​ത്തി​​​ന്‍റെ പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ട് ചെ​​​ടി​​​ക​​​ൾ ന​​​ടാ​​​മെ​​​ന്ന​​​തി​​​നാ​​​ൽ ഗ്രോ​​​ബാ​​​ഗു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട​​​തി​​​ല്ല.


പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ പു​​​തി​​​യ മി​​​ശ്രി​​​തം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി നാ​​​ളെ സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ​​​യി​​​ൽ വി​​​പ​​​ണ​​​ന മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കും. രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ മേ​​​ള​​​യി​​​ൽ​​​നി​​​ന്നു മി​​​ശ്രി​​​തം വാ​​​ങ്ങാം. ഒ​​​രു പാ​​യ്​​​ക്ക​​​റ്റി​​​ന് 100 രൂ​​​പ​​​യാ​​​ണു വി​​​ല. സം​​​രം​​​ഭ​​​ക​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട്, മ​​​ണ്ണി​​​ല്ലാ​​​മി​​​ശ്രി​​​തം വ്യാ​​​വ​​​സാ​​​യി​​​ക​​​മാ​​​യി ഉ​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന ബി​​​സി​​​ന​​​സ് ഡ​​​സ്ക്കും മേ​​​ള​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഫോ​​ൺ: 8281757450.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.