ടാ​ങ്ക​ർ ലോറിയിൽനിന്ന് ആസിഡ് ചോർന്നു
Tuesday, September 19, 2017 1:51 PM IST
മ​​​ഞ്ചേ​​​ശ്വ​​​രം(​​കാ​​സ​​ർ​​ഗോ​​ഡ്): ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കാ​​​ർ​​​വാ​​​റി​​​ൽ​​​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് ഹൈ​​​ഡ്രോ​​​ളി​​​ക് ആ​​​സി​​​ഡു​​​മാ​​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ടാ​​​ങ്ക​​​ർ ലോ​​​റി​​​യി​​​ൽ ചോ​​​ർ​​​ച്ച. ഫ​​​യ​​​ർ​​​ഫോ​​​ഴ്സെ​​​ത്തി ചോ​​​ർ​​​ച്ച​​​യ​​​ട​​​ച്ച് ചോ​​ർ​​ന്ന ആ​​സി​​ഡ് നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ലോ​​​റി​​​യു​​​ടെ ടാ​​​ങ്ക് മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​വു​​​മാ​​​യി ഉ​​​ര​​​സി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​സി​​​ഡ് ചോ​​​ർ​​​ന്ന​​​ത്. ലോ​​​റി​​​ക്കു​​പി​​​ന്നി​​​ൽ യാ​​​ത്ര​​​ചെ​​​യ്തി​​​രു​​​ന്ന മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തി​​​ലെ യാ​​​ത്ര​​​ക്കാ​​​ർ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​റി ഡ്രൈ​​​വ​​​ർ ത​​​ല​​​പ്പാ​​​ടി ചെ​​​ക്ക്പോ​​​സ്റ്റി​​​ൽ ലോ​​​റി ഒ​​​തു​​​ക്കി​​​നി​​​ർ​​​ത്തി ഉ​​​പ്പ​​​ള​​​യി​​​ലെ ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് സ്റ്റേ​​​ഷ​​​നി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.കാ​​​സ​​​ർ​​​ഗോ​​​ട്ടു​​​നി​​​ന്നു ഫ​​​യ​​​ർ​​​ഫോ​​​ഴ്സെത്തിയാണ് ചോർച്ച അടച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.