മെഡിക്കൽ വിദ്യാർഥിനിയെ സഹപാഠി ക്ലാസിൽ കയറി ക്രിക്കറ്റ് ബാറ്റിനടിച്ചു
മെഡിക്കൽ വിദ്യാർഥിനിയെ സഹപാഠി ക്ലാസിൽ കയറി ക്രിക്കറ്റ് ബാറ്റിനടിച്ചു
Tuesday, September 19, 2017 1:51 PM IST
ക​​ള​​മ​​ശേ​​രി: എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍മെ​​ന്‍റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ എം​​ബി​​ബി​​എ​​സ് അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​നി​​യെ ക്ലാ​​സി​​ൽ ക​​യ​​റി സ​​ഹ​​പാ​​ഠി ക്രി​​ക്ക​​റ്റ് ബാ​​റ്റി​​ന​​ടി​​ച്ച് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​ൽ​​പ്പി​​ച്ചു. ത​​ല​​യ്ക്ക​​ടി​​യേ​​റ്റ വി​​ദ്യാ​​ർ​​ഥി​​നി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. വി​​ദ്യാ​​ർ​​ഥി​​നി​​യു​​ടെ ത​​ല​​യി​​ൽ ഒ​​ന്പ​​ത് സ്റ്റി​​ച്ചു​​ണ്ട്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ധി​​കൃ​​ത​​രു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്ന് അ​​വ​​സാ​​ന വ​​ർ​​ഷ​​വി​​ദ്യാ​​ർ​​ഥി​​യും ച​​ന്തി​​രൂ​​ർ സ്വ​​ദേ​​ശി​​യു​​മാ​​യ മാ​​ന​​സി​​നെ (22) ക​​ള​​മ​​ശേ​​രി പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. അ​​ധ്യാ​​പ​​ക​​ൻ പ​​ഠി​​പ്പി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സ​​മ​​യ​​ത്ത് ഇ​​യാ​​ൾ ക്ലാ​​സി​​ലേ​​ക്ക് ക​​യ​​റി​​വ​​ന്ന് പെ​​ണ്‍കു​​ട്ടി​​യു​​ടെ ത​​ല​​യ്ക്ക​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പ​​റ​​യു​​ന്നു. കോ​​ള​​ജ് ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗ​​മാ​​ണു പ്ര​​തി.


പ​​ല​​ത​​വ​​ണ പ്ര​​ണ​​യാ​​ഭ്യ​​ർ​​ഥ​​ന ന​​ട​​ത്തി​​യെ​​ങ്കി​​ലും പെ​​ണ്‍കു​​ട്ടി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് അ​​നു​​കൂ​​ല പ്ര​​തി​​ക​​ര​​ണം ഉ​​ണ്ടാ​​കാ​​ത്ത​​താ​​ണു പ്ര​​തി​​യെ പ്ര​​കോ​​പി​​പ്പി​​ച്ച​​തെ​​ന്നു പ​​റ‍യു​​ന്നു. ക​​ള​​മ​​ശേ​​രി സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്​​ട​​ർ എ​​സ്. ജ​​യ​​കൃ​​ഷ്ണ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ഐ​​സി​​യു​​വി​​ലെ​​ത്തി പ​​ത്ത​​നം​​ത്തി​​ട്ട സ്വ​​ദേ​​ശി​​യാ​​യ പെ​​ണ്‍കു​​ട്ടി​​യു​​ടെ മൊ​​ഴി​​യെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.