ഫാ.​ ജോ​സ​ഫ് മു​ട്ടു​മ​ന അ​വാ​ർ​ഡി​ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
Wednesday, September 20, 2017 11:57 AM IST
കാ​​​ല​​​ടി: പീ​​​പ്പി​​​ൾ​​​സ് ഡ​​​യ​​​റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രൊ​​​ജ​​​ക്ടി​​​ന്‍റെ (പി​​​ഡി​​​ഡി​​​പി) സ്ഥാ​​​പ​​​ക ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ജോ​​​സ​​​ഫ് മു​​​ട്ടു​​​മ​​​ന​​​യു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ഥം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡി​​​നു അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്ത് ചു​​​രു​​​ങ്ങി​​​യ​​​ത് തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നു വ​​​ർ​​​ഷം ക്ഷീ​​​രോ​​​ൽ​​​പാ​​​ദ​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തും, പ്ര​​​തി​​​ദി​​​നം 50 ലി​​​റ്റ​​​ർ പാ​​​ൽ ഉ​​​ൽ​​​പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​വ​​രു​​മാ​​യ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 50,000, 30,000, 20,000 രൂ​​​പ വീ​​​തം കാ​​​ഷ് അ​​​വാ​​​ർ​​​ഡും ഫ​​​ല​​​ക​​​വും സ​​​മ്മാ​​​ന​​​ിക്കും.


അ​​​പേ​​​ക്ഷ ഫോമുക​​​ൾ പി​​​ഡി​​​ഡി​​​പി സെ​​​ൽ​​​ട്ര​​​ൽ സൊ​​​സൈ​​​റ്റി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 20 ന​​​കം പി​​​ഡി​​​ഡി​​​പി സെ​​​ൽ​​​ട്ര​​​ൽ സൊ​​​സൈ​​​റ്റി ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്കണം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പി​​​ഡി​​​ഡി​​​പി സെ​​​ൻ​​​ട്ര​​​ൽ സൊ​​​സൈ​​​റ്റി, കു​​​റ്റി​​​ല​​​ക്ക​​​ര, പി​​​രാ​​​രൂ​​​ർ പി​​ഒ., കാ​​​ല​​​ടി, എ​​​റ​​​ണാ​​​കു​​​ളം- 683574. email: pddp sc@gm ail.com. ഫോ​​​ണ്‍: 0484 2464602,2464603.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.