ഇ​രി​ക്കൂ​റിൽ എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ചാശ്ര​മം
Thursday, September 21, 2017 12:00 PM IST
ശ്രീ​​​ക​​​ണ്ഠ​​​പു​​​രം: ഇ​​​രി​​​ക്കൂ​​​ർ ബ​​​സ്‌ സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ന​​​റാ ബാ​​​ങ്ക് എ​​​ടി​​​എ​​​മ്മി​​​ൽ ക​​​വ​​​ർ​​​ച്ചാ​​ശ്ര​​​മം. എ​​​ടി​​​എ​​​മ്മി​​​ന്‍റെ മോ​​​ണി​​​റ്റ​​​റും പ​​​ണം പു​​​റ​​​ത്തേ​​​ക്കു​​​വ​​​രു​​​ന്ന ഭാ​​​ഗ​​​വും ത​​​ക​​​ർ​​​ത്തെ​​​ങ്കി​​​ലും സ​​​മീ​​​പ​​​ത്തെ കെ​​​ട്ടി​​​ട​​​ത്തി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ക​​​ട​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ശ​​​ബ്ദം​​​കേ​​​ട്ടു കാ​​​ര്യം തി​​​ര​​​ക്കി​​​യ​​​തോ​​​ടെ പ​​​ണം സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ലോ​​​ക്ക​​​ർ ത​​​ക​​​ർ​​​ക്കാ​​​തെ സം​​​ഘം ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.


പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ ഇ​​​രി​​​ക്കൂ​​​ർ എ​​​സ്ഐ ഗോ​​​വി​​​ന്ദ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നൈ​​​റ്റ് പ​​​ട്രോ​​​ളിം​​​ഗി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു ക​​​വ​​​ർ​​​ച്ചാ​​ശ്ര​​​മം അ​​​റി​​​യു​​​ന്ന​​​ത്. പു​​​ല​​​ർ​​​ച്ചെ 1.59 മു​​​ത​​​ൽ 3.21 വ​​​രെ മു​​​ഖം​​​മൂ​​​ടി ധാ​​​രി​​​ക​​​ളാ​​​യ ര​​​ണ്ടു പേ​​​ർ എ​​​ടി​​​എം ത​​​ക​​​ർ​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ സി​​​സി​​​ടി​​​വി​​​യി​​​ൽ​​നി​​​ന്നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പാ​​​ന്‍റ്സും ഷ​​​ർ​​​ട്ടു​​​മാ​​​യിരുന്നു ഇ​​​വരുടെ വേഷം.