ഫാ.​ ടോം വ്യാഴാഴ്ച ഡ​ൽ​ഹി​യിലെ​ത്തും
ഫാ.​ ടോം വ്യാഴാഴ്ച ഡ​ൽ​ഹി​യിലെ​ത്തും
Thursday, September 21, 2017 12:49 PM IST
കോ​​ട്ട​​യം: ഭീകരരുടെ പിടിയിൽനിന്ന് മോ​​ചി​​ത​​നാ​​യി റോ​​മി​​ലെ സ​​ലേ​​ഷ്യ​​ൻ ജ​​ന​​റ​​ലേ​​റ്റി​​ൽ വി​​ശ്ര​​മി​​ക്കു​​ന്ന ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ൽ വി​​ര​​മി​​ച്ച മാ​​ർ​​പാ​​പ്പ ബ​​ന​​ഡി​​ക്‌​ട് പ​​തി​​നാ​​റാ​​മ​​നെ ഇ​​ന്നു സ​​ന്ദ​​ർ​​ശി​​ക്കും. ഒ​​ന്ന​​ര വ​​ർ​​ഷം തീ​​വ്ര​​വാ​​ദി​​ക​​ൾ ബ​​ന്ദി​​യാ​​ക്കി​​യ സ​​ലേ​​ഷ്യ​​ൻ മി​​ഷ​​ന​​റി ഫാ. ​​ടോ​​മി​​നെ കാ​​ണാ​​നും സം​​സാ​​രി​​ക്കാ​​നും അ​ദ്ദേ​ഹം താ​​ത്​​പ​​ര്യ​​പ്പെ​​ട്ട​​ത​​നു​​സ​​രി​​ച്ചാ​ണു റോ​​മി​​ലെ മാ​​ർ​​ക്ക​​സ് എ​​ക്ളി​​സി​​യെ ആ​​ശ്ര​​മ​​ത്തി​​ൽ വി​​ശ്ര​​മ​​ജീ​​വി​​തം ന​​യി​​ക്കു​​ന്ന ബ​​ന​​ഡി​​ക്‌​ട് പ​​തി​​നാ​​റാ​​മ​​നെ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​ത്. സ​​ലേ​​ഷ്യ​​ൻ സ​​ഭാ​​ധി​​കാ​​രി​​ക​​ളും ഫാ.​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​നൊ​​പ്പ​​മു​​ണ്ടാ​​കും. ബം​​ഗ​​ളൂരു​​വി​​ൽ താ​​മ​​സി​​ക്കു​​ന്ന ജ്യേ​​ഷ്ഠ​​ൻ മാ​​ത്യു ഉ​​ഴു​​ന്നാ​​ലി​​ലു​​മാ​​യി ഇ​​ന്ന​​ലെ ഫാ. ​ടോം ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചു.

പാ​സ്പോ​ർ​ട്ട് ഉ​ട​ൻ

ഇറ്റലിയിലെ ഇ​​ന്ത്യ​​ൻ അം​​ബാ​​സഡ​​ർ സ​​ലേ​​ഷ്യ​​ൻ ആ​​സ്ഥാ​​ന​​ത്തെ​​ത്തി ഫാ. ​ടോ​​മി​​ന് ഇ​​ന്ത്യ​​ൻ പാ​​സ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കു​​ന്ന ന​​ട​​പ​​ടി​ പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​ട്ടു​​ണ്ട്. ഫാ. ടോം 27ന് ​​പു​റ​പ്പെ​ട്ട് 28ന് ​​രാ​വി​ലെ എ​ട്ടി​നു ഡ​​ൽ​​ഹി​​യി​​ലെ​ത്തും. തു​ട​ർ​ന്ന് ഒ​ക്‌​ല​യി​ലെ സ​ലേ​ഷ്യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ലേ​ക്കു പോ​കും. വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രോ​​ട് അ​ദ്ദേ​ഹം ന​​ന്ദി അ​​റി​​യി​​ക്കും.


29നു ​​രാ​വി​ലെ ഒ​ൻ​പ​തി​നു ബം​ഗ​ളൂ​രു​വി​ൽ സ​ലേ​ഷ്യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ലേ​ക്കു പോ​കും. അ​വി​ടെ ഏ​താ​നും ദി​വ​സം ത​ങ്ങി​യ​തി​നു ശേ​ഷം കൊ​ച്ചി​യി​ലെ​ത്തി വ​​ടു​​ത​​ല​​യി​​ലെ സ​​ലേ​​ഷ്യ​​ൻ കേ​​ന്ദ്ര​​ത്തി​​ൽ വി​​ശ്ര​​മി​​ക്കും. തു​ട​ർ​ന്നു പാ​​ലാ രാ​​മ​​പു​​ര​​ത്തെ കു​​ടും​​ബ​വ​​സ​​തി​​യി​​ലെ​​ത്തു​​മെ​ന്നു സ​​ലേ​​ഷ്യ​​ൻ വൃ​​ത്ത​​ങ്ങ​​ൾ അ​റി​യി​ച്ചു.

ഫാ.​ ടോ​​മി​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല ഏ​​റെ മെ​​ച്ച​​പ്പെ​​ട്ട​​താ​​യി ഇ​​റ്റ​​ലി​​യിലുള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പി​​തൃ​​സ​​ഹോ​​ദ​​രീപു​​ത്രി തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി ഡോ.​റോ​​സ​​മ്മ പ​​ള്ളി​​ക്കു​​ന്നേ​​ൽ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു. ശ​​നി​​യാ​​ഴ്ച​​യും ഞാ​​യ​​റാ​​ഴ്ച​​യും ഡോ. ​​റോ​​സ​​മ്മ റോ​​മി​​ലെ​​ത്തി ഫാ.​ടോ​​മു​​മാ​​യി ദീ​​ർ​​ഘ​​മാ​​യി സം​​സാ​​രി​​ച്ചി​​രു​​ന്നു. പ്ര​​മേ​​ഹ​​വും പ്ര​​ഷ​​റും നി​​യ​​ന്ത്രി​​ക്കാ​​നാ​​യി​​ട്ടു​​ണ്ട്. നാ​​ട്ടി​​ലെ​​ത്തി ബ​​ന്ധു​​ക്ക​​ളെ​​യും സ​​ഭാ​​ധി​​കാ​​രി​​ക​​ളെ​​യും കാ​​ണാ​​ൻ അ​​ച്ച​​ൻ ഏ​​റെ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​താ​​യി റോ​​സ​​മ്മ പ​​റ​​ഞ്ഞു.

റെ​​ജി ജോ​​സ​​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.