മി​സോ​റാം ലോ​ട്ട​റി​ക​ളു​ടെ കേ​ര​ള​ത്തി​ലെ വി​ല്പ​ന: നോ​ട്ടീ​സ് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്
മി​സോ​റാം ലോ​ട്ട​റി​ക​ളു​ടെ കേ​ര​ള​ത്തി​ലെ വി​ല്പ​ന: നോ​ട്ടീ​സ് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്
Friday, September 22, 2017 12:54 PM IST
കൊ​​​ച്ചി : മി​​​സോ​​​റാം ലോ​​​ട്ട​​​റി​​​ക​​​ളു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ല്പ​​​ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​ട​​​യു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ലോ​​​ട്ട​​​റി വി​​​ത​​​ര​​​ണ​​​ക്കാ​​​രാ​​​യ ടീ​​​സ്റ്റ ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ മി​​​സോ​​​റാം സ​​​ർ​​​ക്കാ​​​രി​​​നെ​​​യും ലോ​​​ട്ട​​​റി വ​​​കു​​​പ്പി​​​നെ​​​യും ക​​​ക്ഷി ചേ​​​ർ​​​ത്ത് നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഹ​​​ർ​​​ജി ഒ​​​ക്ടോ​​​ബ​​​ർ 17 ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ ലോ​​​ട്ട​​​റി വി​​​ല്പ​​​ന അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചെ​​​ന്ന മി​​​സോ​​​റാം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​നം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​ക്കി. എ​​​ന്നാ​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭീ​​​ഷ​​​ണി നി​​​മി​​​ത്ത​​​മാ​​​ണ് മി​​​സോ​​​റാം സ്റ്റേ​​​റ്റ് ഇ​​​ത്ത​​​ര​​​മൊ​​​രു വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി​​​യ​​​തെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വാ​​​ദി​​​ച്ചു. ഇതു വ്യ​​​ക്ത​​​മാ​​​ക്കേ​​​ണ്ട​​​ത് ലോ​​​ട്ട​​​റി വി​​​ത​​​ര​​​ണ​​​ക്കാ​​​രന​​​ല്ല, മി​​​സോ​​റാം സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തു​​​ട​​​ർ​​​ന്നാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.