ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത്
Friday, September 22, 2017 12:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ചു ഷാ​​​ർ​​​ജ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ഡോ. ​​​ഷേ​​​ക്ക് സു​​​ൽ​​​ത്താ​​​ൻ ബി​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ൽ ഖാ​​​സി​​​മി​ നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും. 25, 26 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. 27നു ​​​കൊ​​​ച്ചി​​​യി​​​ലെ പ​​​രി​​​പാ​​​ടി​​​ക്കു ശേ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തും. 28നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം ഷാ​​​ർ​​​ജ​​​യ്ക്കു പോ​​​കു​​​ന്ന​​​ത്.

ഷാ​​​ർ​​​ജ സു​​​ൽ​​​ത്താ​​​ന് കോ​​​ഴി​​​ക്കോ​​​ട് ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ചി​​​ല സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ചി​​​ല മാ​​​റ്റ​​​ങ്ങ​​​ൾ വേ​​​ണ്ടി​​​വ​​​ന്നു. ഡി-​​​ലി​​​റ്റ് ബി​​​രു​​​ദം കാ​​ലി​​​ക്ക​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ സ​​​മ്മാ​​​നി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു പ​​​രി​​​പാ​​​ടി. എ​​​ന്നാ​​​ൽ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ വേ​​ങ്ങ​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ആ ​​​പ​​​രി​​​പാ​​​ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു മാ​​​റ്റേ​​​ണ്ടി വ​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പൊ​​​തു സ്വീ​​​ക​​​ര​​​ണം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ ആ​​​ലോ​​​ചി​​​ച്ചി​​​രു​​​ന്നു. അ​​​വ​​​സാ​​​നം ഇ​​​തും ഒ​​​ഴി​​​വാ​​​ക്കി.


ഷാ​​​ർ​​​ജ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​യു​​​ടെ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ യു​​​എ​​​ഇ അം​​​ബാ​​​സ​​​ഡ​​​ർ ഡോ. ​​​അ​​​ഹ​​​മ്മ​​​ദ് അ​​​ൽ-​​​ബ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. യു​​​എ​​​ഇ സു​​​പ്രീം​​​കൗ​​​ണ്‍​സി​​​ൽ അം​​​ഗം കൂ​​​ടി​​​യാ​​​യ ഷാ​​​ർ​​​ജ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ കേ​​​ര​​​ളം ന​​​ട​​​ത്തു​​​ന്ന ഒ​​​രു​​​ക്ക​​​ങ്ങ​​​ളി​​​ൽ അം​​​ബാ​​​സ​​​ഡ​​​ർ സ​​​ന്തോ​​​ഷം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ച​​​ർ​​​ച്ച​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ യു​​​എ​​​ഇ കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ൽ ജ​​​മാ​​​ൽ ഹു​​​സൈ​​​ൻ അ​​​ൽ-​​​സാ​​​ബി, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​സ്. സെ​​​ന്തി​​​ൽ, ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എം.​​​ശി​​​വ​​​ശ​​​ങ്ക​​​ർ, പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.