പാറശാല രൂപത ഉദ്ഘാടനവും സ്ഥാനാരോഹണവും ഇന്ന്
Friday, September 22, 2017 12:54 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യ്ക്കു തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ജ​​ർ അ​​തി​​രൂ​​പ​​ത വി​​ഭ​​ജി​​ച്ച് പാ​​റ​​ശാ​​ല കേ​​ന്ദ്ര​​മാ​​യി ആ​​രം​​ഭി​​ച്ച പു​​തി​​യ രൂ​​പ​​ത​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും പ്ര​​ഥ​​മ മെ​​ത്രാ​​ൻ ഡോ.​​തോ​​മ​​സ് മാ​​ർ യൗ​​സേ​​ബി​​യോ​​സി​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും ഇ​​ന്ന് ബാ​​ല​​രാ​​മ​​പു​​രം ന​​സ്ര​​ത്ത് ഹോം ​​സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ ത​​യാ​​റാ​​ക്കു​​ന്ന മാ​​ർ ഈ​​വാ​​നി​​യോ​​സ് ന​​ഗ​​റി​​ൽ ന​​ട​​ക്കും. ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന സ്ഥാ​​നാ​​രോ​​ഹ​​ണ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ മു​​ഖ്യ കാ​​ർ​​മി​​ക​​നാ​​യി​​രി​​ക്കും.

അ​​ന്ത്യോ​​ക്യ​​യി​​ലെ സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ഇ​​ഗ്നാ​​ത്തി​​യോ​​സ് യൂ​​സ​​ഫ് യൗ​​നാ​​ൻ ബാ​​വ പ​​ങ്കെ​​ടു​​ക്കും. ഇ​​ന്ത്യ​​യി​​ലെ വ​​ത്തി​​ക്കാ​​ൻ സ്ഥാ​​ന​​പ​​തി ആ​​ർ​​ച്ചു​​ബി​​ഷ​​പ് ജാം​​ബ​​ത്തി​​സ്ത ഡി ​​ക്വാ​​ത്രോ വ​​ച​​ന സ​​ന്ദേ​​ശം ന​​ൽ​​കും.


സ്ഥാ​​നാ​​രോ​​ഹ​​ണ​​ത്തി​​നു ശേ​​ഷം ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം സു​​പ്രീം കോ​​ട​​തി ജ​​ഡ്ജി ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വാ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

മ​​ദ​​ർ തെ​​രേ​​സ​​യു​​ടെ പി​​ൻ​​ഗാ​​മി​​യും മി​​ഷ​​ന​​റീ​​സ് ഓ​​ഫ് ചാ​​രി​​റ്റി സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ലു​​മാ​​യ മ​​ദ​​ർ പ്രേ​​മ മു​​ഖ്യാ​​തി​​ഥി ആ​​യി​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.