ഫാ. ടോം ഒ​ക്ടോ​ബ​ർ ഒ​ന്നി​നു രാ​മ​പു​ര​ത്തെ​ത്തും
ഫാ. ടോം ഒ​ക്ടോ​ബ​ർ ഒ​ന്നി​നു രാ​മ​പു​ര​ത്തെ​ത്തും
Friday, September 22, 2017 1:02 PM IST
കോ​​ട്ട​​യം: ഭീകരരുടെ ത​​ട​​വ​​റ​​യി​​ൽ​​നി​​ന്ന് ഒ​​ന്ന​​ര വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം മോ​​ചി​​ത​​നാ​​യ ഫാ.​ടോം ഉ​​ഴു​​ന്നാ​​ലി​​ലിനു വ​​ര​​വേ​​ല്പ് ന​​ൽ​​കാ​​ൻ ഡ​​ൽ​​ഹി​​യി​​ലും ബം​​ഗ​​ളൂരു​​വി​​ലും ജ​ന്മ​​നാ​​ടാ​​യ രാ​​മ​​പു​​ര​​ത്തും വി​​പു​​ല​​മാ​​യ ഒ​​രു​​ക്ക​​ങ്ങ​​ൾ. 27ന് ​​രാ​​ത്രി പ്രദേശിക സമയം 8.45നു ​​റോ​​മി​​ൽ​​നി​​ന്നു​​ള്ള എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ത്തി​​ൽ പുറപ്പെട്ട് 28നു ​​രാ​​വി​​ലെ 7.45ന് ​​ഫാ.​ടോം ​ഡ​​ൽ​​ഹി​​യി​​ലെ​​ത്തും. സ​​ലേ​​ഷ്യ​​ൻ സ​​ഭ​​യു​​ടെ ബം​​ഗ​​ളൂ​​രു പ്രോ​​വി​​ൻ​​സ് അം​​ഗ​​മാ​​യ ഫാ.​ടോ​​മി​​നെ പ്രൊ​​വി​​ൻ​​ഷ്യ​ൽ ഫാ. ​​ജോ​​യി​​സ് ഫ്രാ​​ൻ​​സി​​സ്, വൈ​​സ് പ്രൊ​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ജോ​​സ് കോ​​യി​​ക്ക​​ൽ, ഹൗ​​സ് സു​​പ്പീ​​രി​​യ​​ർ ഫാ. ​​ജോ​​ർ​​ജ് മു​​ട്ട​​ത്തു​​പ​​റ​​ന്പി​​ൽ, ഫാ. ടോ​​മ​​ി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ മാ​​ത്യു ഉ​​ഴു​​ന്നാ​​ലി​​ൽ, സ​​ഹോ​​ദ​​രി മേ​​രി എ​​ന്നി​​വ​​രും ന്യൂ​​ഡ​​ൽ​​ഹി പ്രോ​​വി​​ൻ​​സി​​ൽ​​നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ളും വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സ്വീ​​ക​​രി​​ക്കും.

ഒഖ്‌​ല​യി​​ലെ സ​​ലേ​​ഷ്യ​​ൻ ഹൗ​​സി​​ൽ വി​​ശ്ര​​മി​​ച്ച​​ശേ​​ഷം പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി​​യെ​​യും വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജി​​നെ​​യും തു​​ട​​ർ​​ന്ന് വ​​ത്തി​​ക്കാ​​ൻ നൂ​​ണ്‍​ഷ്യോ ആ​​ർ​​ച്ച്ബി​​ഷ​​പ് ജാം​​ബ​​ത്തി​​സ്ത ദി​​ക്വാ​​ത്രോ​യെ​യും കാ​​ണും. തു​ട​ർ​ന്ന് സി​​ബി​​സി​​ഐ ആ​​സ്ഥാ​​ന​​ത്തു പ​​ത്ര​​സ​​മ്മേ​​ള​​നം. വൈ​​കു​​ന്നേ​​രം ഡ​​ൽ​​ഹി സെ​​ന്‍റ് ജോ​​സ​​ഫ്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.

29നു ​​രാ​​വി​​ലെ എ​​ട്ടി​​നു ബം​​ഗ​​ളൂ​രു​​വി​​ലെ​​ത്തും. സെ​​ന്‍റ് ജോ​​ണ്‍​സ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ന​​ട​​ക്കു​​ന്ന സി​​ബി​​സി​​ഐ നേ​​തൃ​​യോ​​ഗ​​ത്തി​​ൽ ക​​ർ​​ദി​​നാ​​ൾ​​മാ​​രും ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്ന പ്ര​​തി​​നി​​ധി​​ക​​ളെ സ​​ന്ദ​​ർ​​ശി​​ക്കും. വൈ​​കു​​ന്നേ​​രം ബം​​ഗ​​ളൂ​രു ഗു​​ഡ് ഷെ​​പ്പേ​ർ​​ഡ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ പ്രാ​​ർ​​ഥ​​നാ ​ശു​​ശ്രൂ​​ഷ​​യ്ക്കു​ ശേ​​ഷം പൊ​​തു​​സ​​മ്മേ​​ള​​നം.


30ന് ​​ബം​​ഗ​​ളൂ​​രു സ​​ലേ​​ഷ്യ​​ൻ പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഹൗ​​സി​​ൽ പ്രോ​​വി​​ൻ​​സി​​ലെ എ​​ല്ലാ വൈ​​ദി​​ക​​രോ​​ടും ചേ​​ർ​​ന്ന് ഫാ. ​​ടോം കൃ​​ത​​ജ്ഞ​​താ ബ​​ലി അ​​ർ​​പ്പി​​ക്കും. ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് രാ​​വി​​ലെ 10ന് ​നെ​​ടു​​ന്പാ​​ശേ​​രി​​യി​​ലെ​​ത്തു​​ന്ന അ​ദ്ദേ​ഹ​ത്തെ ബി​​ഷ​​പ്പു​​മാ​​രുടെ നേതൃത്വ ത്തിൽ സ്വീ​​ക​​രി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ൽ ബി​ഷ​​പ്പു​​മാ​​രെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം നാ​​ലി​​നു ജ​​ന്മ​​നാ​​ടാ​​യ രാ​​മ​​പു​​ര​​ത്തെ​​ത്തും. സ്വീ​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷം രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

ര​​ണ്ടി​​ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​യും മ​​ന്ത്രി​​മാ​​രെ​​യും തു​​ട​​ർ​​ന്ന് സീ​​റോ മ​​ല​​ങ്ക​​ര സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ, കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​സൂ​​സ​പാ​​ക്യം എ​​ന്നി​​വ​​രെ​​യും സ​​ന്ദ​​ർ​​ശി​​ക്കും. മൂ​​ന്നി​​നു രാ​​വി​​ലെ കൊ​​ല്ല​​ത്തെ സ​​ലേ​​ഷ്യ​​ൻ ഹൗ​​സി​​ലും തു​​ട​​ർ​​ന്ന് എ​​റ​​ണാ​​കു​​ളം വ​​ടു​​ത​​ല​​യി​​ലെ ഡോ​​ണ്‍ ബോ​​സ്കോ ഹൗ​​സി​​ലു​മെ​​ത്തും. വൈ​​കു​​ന്നേ​​രം അ​​വി​​ടെ ഫാ.​ടോ​​മി​​നു പൗ​​ര​​സ്വീ​​ക​​ര​​ണം ന​​ൽ​​കും.

റെ​​ജി ജോ​​സ​​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.