ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ വി​മ​ൻ​സ് മൂ​വ്മെ​ന്‍റ് കേ​ര​ള ഘ​ട​കം രൂ​പീ​ക​രി​ച്ചു
Saturday, September 23, 2017 12:01 PM IST
കോ​ട്ട​യം: ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ സ്ത്രീ​ക​ൾ സ​ഭാ​ഭേ​ദ​മെ​ന്യേ ഒ​രു​മി​ച്ചു​വ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും സ്ത്രീ​ക​ൾ​ക്കു നേ​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കും വി​വേ​ച​ന​ക​ൾ​ക്കും എ​തി​രെ കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള പ്ര​സ്ഥാ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള സ്ത്രീ​ക​ളു​ടെ സ​മ്മേ​ള​നം കോ​ട്ട​യ​ത്തു ന​ട​ന്നു.

ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ വി​മ​ൻ​സ് മൂ​വ്മെ​ന്‍റ് എ​ന്ന ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ കേ​ര​ള ഘ​ട​ക​മാ​ണ് രൂ​പം കൊ​ണ്ട​ത്.എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ പ്ര​ഫ. ശാ​ര​ദ​ക്കു​ട്ടി, പ്ര​ഫ. ഡോ. ​സി. നോ​യ​ൽ റോ​സ്, ഡോ. ​സൂ​സ​ൻ തോ​മ​സ് എ​ന്നി​വ​ർ വി​ഷ​യ​ത്തെ​പ്പ​റ്റി പ്ര​സം​ഗി​ച്ചു.


ഡോ. ​കൊ​ച്ചു​റാ​ണി ഏ​ബ്ര​ഹാം, ഓ​മ​ന മാ​ത്യു, ഡോ. ​ജെ​യ്സി ക​രി​ങ്ങാ​ട്ടി​ൽ, ഷീ​ബ ത​ര​ക​ൻ, ഷി​ജി വ​ർ​ഗീ​സ്, ശാ​ന്തി മ​ത്താ​യി എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.