ദിലീപിന്‍റെ ഭൂമിയിലെ മരം വെട്ടിവിൽക്കാനുള്ള നീക്കം തടഞ്ഞു
ദിലീപിന്‍റെ ഭൂമിയിലെ മരം  വെട്ടിവിൽക്കാനുള്ള നീക്കം തടഞ്ഞു
Saturday, September 23, 2017 12:01 PM IST
തൊ​ടു​പു​ഴ: ന​ട​ൻ ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ വെ​ള്ളി​യാ​മ​റ്റം കൈ​പ്പ​യി​ലു​ള്ള ഭൂ​മി​യി​ൽ​നി​ന്നു ത​ടി വെ​ട്ടി വി​ൽ​ക്കാ​നു​ള്ള നീ​ക്കം കാ​ഞ്ഞാ​ർ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണു വ​സ്തു​വി​ൽ​നി​ന്ന ആ​ഞ്ഞി​ലി, പ്ലാ​വ്, തേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തു നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ഉ​ട​ൻ​ത​ന്നെ ഇ​വ​ർ കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ൾ നീ​ലൂ​ർ സ്വ​ദേ​ശി​യാ​ണു ത​ടി​വെ​ട്ടി വി​ൽ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തെ​ന്നു വ്യ​ക്ത​മാ​യി.

ഇ​യാ​ളെ​യാ​ണു ദി​ലീ​പ് ഭൂ​മി​യും കൃ​ഷി​യും നോ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ദി​ലീ​പി​ന്‍റെ ബ​ന്ധു​ക്ക​ളു​മാ​യി പ്ര​ശ്നം ച​ർ​ച്ച​ചെ​യ്ത​പ്പോ​ൾ അ​നു​മ​തി​യോ​ടെ​യാ​ണു ത​ടി​ക​ൾ വി​ൽ​ക്കു​ന്ന​തെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു.


വെ​ട്ടി​യി​ട്ട മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്തോ​ടെ മ​രം വെ​ട്ടു​ന്ന​തു നി​ർ​ത്തി​വ​യ്പ്പി​ച്ചു. നാ​ല് ഏ​ക്ക​റോ​ളം സ്ഥ​ല​മാ​ണ് വെ​ള്ളി​യ​മാ​റ്റം വി​ല്ലേ​ജി​ൽ കൈ​പ്പ ഭാ​ഗ​ത്തു ദി​ലീ​പി​നു​ള്ള​ത്.

റ​വ​ന്യു​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മൂ​ന്നാ​ഴ്ച മു​ന്പ് ത​ഹ​സീ​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.