ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Sunday, September 24, 2017 11:59 AM IST
അ​ടി​മാ​ലി: ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. അ​ടി​മാ​ലി മ​ന്നാ​ങ്കാ​ല പ​രേ​ത​നാ​യ ഹ​സ​ന്‍റെ (പ​ട്ട​ളാ​യി​ൽ മു​സ് ലിയാ​ർ) ഭാ​ര്യ ആ​മി​ന (62) യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ ക​ണ്ട് മ​ട​ങ്ങും​വ​ഴി ലൈ​ബ്ര​റി റോ​ഡി​ൽ ആ​മി​ന​യെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ ര​ക്തം വാ​ർ​ന്നു കി​ട​ന്ന ആ​മി​ന​യെ പ്ര​ദേ​ശ​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ൽ​സ ന​ൽ​കി​യ​ശേ​ഷം വി​ദ​ഗ്ധ ചി​കി​ൽ​സ​യ്ക്കാ​യി കോ​ല​ഞ്ചേ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെങ്കിലും മരണം സംഭവിച്ചു. അ​ടി​മാ​ലി പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കബ​റ​ട​ക്കം അ​ടി​മാ​ലി ടൗ​ണ്‍ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. മൂവാ​റ്റു​പു​ഴ കാ​ഞ്ഞി​രാം​ത​ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഷെ​റീ​ന, സ​ൽ​മ, ഷെ​മീ​ർ. മ​രു​മ​ക്ക​ൾ: നി​സാ​ർ, ഷെ​രീ​ഫ്, റെ​ജീ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.