കാ​റി​ടി​ച്ച് പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Sunday, September 24, 2017 11:59 AM IST
ഗാ​ന്ധി​ന​ഗ​ർ: എം​സി റോ​ഡി​ൽ കാ​റി​ടി​ച്ച് പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കോ​ട്ട​യം ക​ല്ല​റ സ്വ​ദേ​ശി ക​ല്ല​റ​ക്കാ​വി​ൽ​ക​രോ​ട്ട് മ​ണി​യ​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നു ​അ​ടി​ച്ചി​റ​യി​ലാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ട​ച്ചി​റ​യി​ലു​ള്ള പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മ​ണി​യ​ൻ വൈ​കു​ന്നേ​രം ചാ​യ കു​ടി​ക്കാ​ൻ പോ​കു​ന്ന​തി​നാ​യി റോ​ഡി​ലേ​ക്കു ഇ​റ​ങ്ങി​യ​പ്പോ​ൾ കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


പ​രി​ക്കേ​റ്റു റോ​ഡി​ൽ കി​ട​ന്ന മ​ണി​യ​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി എ​ട്ടോ​ടെ മ​രി​ച്ചു. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: കു​ഞ്ഞ​മ്മ, മ​ക്ക​ൾ: മ​നീ​ഷ്, വി​നീ​ഷ്, മ​രു​മ​ക​ൾ: ആ​ര്യ. സം​സ്കാ​രം പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.