ലോ​ഗോ​സ് ക്വിസിൽ താ​ര​മാ​യി തോ​മ​സ്
ലോ​ഗോ​സ് ക്വിസിൽ  താ​ര​മാ​യി തോ​മ​സ്
Sunday, September 24, 2017 12:12 PM IST
ക​​​ണ്ണൂ​​​ർ: ആ​​​ത്മീ​​​യ വി​​​ജ്ഞാ​​​ന​​​തൃ​​​ഷ്ണ​​​യും മ​​​ത്സ​​​ര​​​വീ​​​ര്യ​​​വും ആ​​​വോ​​​ളം ആ​​​സ്വ​​​ദി​​​ക്കാ​​​ൻ എൺപത്തഞ്ചിന്‍റെ ചു​​​റു​​​ചു​​​റു​​​ക്കി​​​ൽ തോ​​​മ​​​സ് ലോ​​​ഗോ​​​സ് ക്വി​​​സ് പ​​രീ​​ക്ഷ​​യെ​​ഴു​​താ​​നെ​​ത്തി. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത മ​​​ല​​​ബാ​​​ർ റീ​​​ജ​​​ണി​​ൽ​​പ്പെ​​ട്ട ക​​ണ്ണൂ​​ർ ശ്രീ​​പു​​രം ഇ​​ട​​വ​​ക​​യി​​ൽ ന​​ട​​ന്ന ലോ​​​ഗോ​​​സ് ക്വി​​​സ് പ​​​രീ​​​ക്ഷ​​​യി​​​ലാ​​​ണ് പ്രാ​​​യം ത​​​ള​​​ർ​​​ത്താ​​​​ത്ത മ​​​ത്സ​​​ര​​​വീ​​​ര്യ​​​വു​​​മാ​​​യി അ​​ദ്ദേ​​ഹ​​മെ​​​ത്തി​​​യ​​​ത്.

ശ്രീ​​​പു​​​രം ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ അ​​​ന്നാ​​​ഭ​​​വ​​​ൻ (വ​​​ട​​​ക്കേ​​​കു​​​ന്നേ​​​ൽ) വീ​​​ട്ടി​​​ൽ വി.​​​എം. തോ​​​മ​​​സ് കോ​​​ഴി​​​ക്കോ​​​ട് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റ് ഓ​​​ഫീ​​​സ​​​റാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു വി​​​ര​​​മി​​​ച്ച​​​ത്. വി​​​ശ്ര​​​മ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​യാ​​ണെ​​ങ്കി​​ലും ഒ​​​ഴി​​​വു​​​സ​​​മ​​​യം ബൈ​​​ബി​​​ൾ പ​​​ഠ​​​ന​​​ത്തി​​​നാ​​​ണു വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ലോ​​​ഗോ​​​സ് ക്വി​​​സ് പ​​​രീ​​​ക്ഷ കു​​​ട്ടി​​​ക​​​ളോ​​​ടൊ​​​പ്പം ഇ​​​രു​​​ന്ന് എ​​​ഴു​​​തി ഇ​​​ട​​​വ​​​ക​​​യി​​​ൽ താ​​​ര​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​ണ് ഇ​​​പ്പോ​​ൾ. പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​നു​​​ള്ള താ​​​ത്പ​​​ര്യം അ​​​റി​​​യി​​​ച്ച​​​പ്പോ​​​ൾ ഇ​​​ട​​​വ​​​ക​​​വി​​​കാ​​​രി​​​യാ​​​യ ഫാ. ​​​ഏ​​​ബ്ര​​​ഹാം പ​​​റ​​​മ്പേ​​​ട്ട് എ​​​ല്ലാ പ്രോ​​​ത്സാ​​​ഹ​​​ന​​​വും ന​​​ല്കി. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ അ​​ദ്ദേ​​ഹ​​ത്തെ പ്ര​​ത്യേ​​കം അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.