മദ്യമെന്ന മഹാവിപത്തിനെതിരേ പൊതുസമൂഹം ഉണരണം: ആർച്ച്ബിഷപ് മാർ പെരുന്തോട്ടം
മദ്യമെന്ന മഹാവിപത്തിനെതിരേ പൊതുസമൂഹം ഉണരണം: ആർച്ച്ബിഷപ് മാർ പെരുന്തോട്ടം
Sunday, September 24, 2017 12:12 PM IST
ച​ങ്ങ​നാ​ശേ​രി: മദ്യ​മെ​ന്ന മ​ഹാ വി​പ​ത്തി​നെ​തി​രേ പൊ​തു​സ​മൂ​ഹം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽനി​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​മു​ള്ള മ​ദ്യ​ശാ​ല​ക​ളു​ടെ ദൂ​ര​പ​രി​ധി കു​റ​ച്ച ന​ട​പ​ടി​യി​ലും പു​തി​യ മ​ദ്യ​ന​യ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​രി​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


പ്ര​സി​ഡ​ന്‍റ് ടോ​മി ഇ​ളന്തോട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സൈ​ബി അ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ൻ​സ​ണ്‍ ജോ​സ​ഫ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.