ലാസ്റ്റ് ഗ്രേഡ്: പരീക്ഷയെഴുതിയതു നാലു ലക്ഷത്തോളം പേർ
Saturday, October 7, 2017 11:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ ലാ​​​സ്റ്റ് ഗ്രേ​​​ഡ് സെ​​​ർ​​​വ​​​ന്‍റ് (ക​​​ന്പ​​​നി, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, ബോ​​​ർ​​​ഡ്) പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​തു നാ​​​ലു ല​​​ക്ഷ​​​ത്തോ​​​ളം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന​​​ത്. ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 5.93 ല​​​ക്ഷം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളാ​​​ണു പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​തി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ നാ​​​ലു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​താ​​​യാ​​​ണു പി​​​എ​​​സ്‌​​​സി ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്.

ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്ക് ല​​​ഭ്യ​​​മാ​​​കൂ. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടു​​​ത​​​ലാ​​​യ​​​തി​​​നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു സ്വ​​​ന്തം ജി​​​ല്ല​​​യി​​​ൽ ത​​​ന്നെ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. വ​​​നി​​​ത​​​ക​​​ൾ​​​ക്കും അ​​​ത​​​തു ജി​​​ല്ല​​​ക​​​ളി​​​ൽ​​​ത്ത​​​ന്നെ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി. എ​​​ന്നാ​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ നി​​​ന്നു കൂ​​​ടു​​​ത​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ വ​​​നി​​​ത​​​ക​​​ൾ​​​ക്ക് അ​​​യ​​​ൽ ജി​​​ല്ല​​​ക​​​ളി​​​ലും പ​​​രീ​​​ക്ഷ എ​​​ഴു​​​തേ​​​ണ്ടി വ​​​ന്നു.


96,880 ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു ലാ​​​സ്റ്റ് ഗ്രേ​​​ഡ് സെ​​​ർ​​​വ​​​ന്‍റ്സ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ മാ​​​ത്രം 399 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. മ​​​റ്റ് എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള പ​​​രീ​​​ക്ഷ പി​​​എ​​​സ്‌​​​സി ഈ ​​​മാ​​​സം 28ന് ​​​ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.