സ്പി​രി​റ്റുകാരൻ ര​ക്ഷ​പ്പെ​ട്ട സം​ഭ​വം; എ​ക്സൈ​സ് പ​രാ​തി വ്യാ​ജ​മെ​ന്നു പോ​ലീ​സ്
Saturday, October 7, 2017 12:04 PM IST
മാ​​വേ​​ലി​​ക്ക​​ര: എ​​ക്സൈ​​സി​​ന്‍റെ വാ​​ഹ​​നം ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ച്ചു സ്പി​​രി​​റ്റ് ക​​ട​​ത്തു​​കാ​​ര​​ൻ ര​​ക്ഷ​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ മാ​​വേ​​ലി​​ക്ക​​ര എ​​ക്സൈ​​സ് ന​​ല്കി​​യ പ​​രാ​​തി വ്യാ​​ജ​​മെ​​ന്നു പോ​​ലീ​​സ് ന​​ട​​ത്തി​​യ പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി പ​​ത്തോ​​ടെ​​ കു​​റ​​ത്തി​​കാ​​ടാണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്.
എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ എം. ​​മ​​ഹേ​​ഷി​​നു ല​​ഭി​​ച്ച ര​​ഹ​​സ്യ വി​​വ​​ര​​ത്തെ​ത്തു​​ട​​ർ​​ന്ന് ഇ​​ൻ​​സ്പെ​​ക്ട​​റും സംഘവും കാ​​ർ​​ത്തി​​ക​​പ്പ​​ള്ളി കീ​​രി​​ക്കാ​​ട് ചെ​​റു​​വ​​ള്ളി പ​​ടീ​​റ്റ​​തി​​ൽ മ​​നോ​​ജി​​ന്‍റെ വാ​​ഹ​​ന​​ത്തെ പി​​ന്തു​​ട​​ർ​​ന്നു പി​​ടി​​കൂ​​ടാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ൾ മ​​നോ​​ജ് ത​​ന്‍റെ കാ​​ർ ഉ​​പ​​യോ​​ഗി​​ച്ച് എ​​ക്സൈ​​സ് ജീ​​പ്പ് ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ച്ചു ര​​ക്ഷ​​പ്പെ​​ട്ടെ​​ന്നാ​​യി​​രു​​ന്നു എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കു​​റ​​ത്തി​​കാ​​ട് പോ​​ലീ​​സി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി.


എ​​ന്നാ​​ൽ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ, പി​​ന്തു​​ട​​ർ​​ന്നു ചെ​​ന്ന എ​​ക്സൈ​​സ് വാ​​ഹ​​നം മ​​നോ​​ജി​​ന്‍റെ കാ​​റി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണു ക​​ണ്ട​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.